CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 10 Seconds Ago
Breaking Now

ബീഫ് സൂപ്പ് കഴിക്കുന്നതിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച മുസ്ലീം യുവാവിന് ക്രൂര മര്‍ദ്ദനം

വധശ്രമം ഉള്‍പ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത മുസ്ലീം യുവാവിന് ക്രൂര മര്‍ദ്ദനം. നാഗപട്ടണത്താണ് ഒരു സംഘം ചേര്‍ന്ന് യുവാവിനെ അക്രമിച്ചത്. ആക്രമണം നടത്തിയവരില്‍ നാലു പേരെ അറസ്റ്റ് ചെയ്തു. വധശ്രമം ഉള്‍പ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

24 കാരനായ മുഹമ്മദ് ഫൈസാനാണ് ആക്രമണത്തിന് ഇരയായത്. വ്യാഴാഴ്ചയാണ് ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രവും സൂപ്പിന്റെ രുചിയെ കുറിച്ചും പോസ്റ്റിട്ടത്. വ്യാഴാഴ്ച രാത്രി പോസ്റ്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഫൈസാന്റെ വീട്ടിലെത്തി ചിലര്‍ ഭീഷണിപ്പെടുത്തി. പിന്നീട് വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ ഫൈസാനെ നാഗപട്ടണം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുറച്ചു ദിവസം മുമ്പ് ബീഫിന്റെ ചിത്രം പോസ്റ്റ് ചെയ്ത മുഹമ്മദ് യൂനസ് എന്നയാളെ ഹിന്ദുമക്കള്‍ കച്ചി പ്രവര്‍ത്തകര്‍ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് താന്‍ പോസ്റ്റിട്ടതെന്ന് ഫൈസാന്‍ പറയുന്നു. പരിക്കേറ്റ ഫൈസാനെ സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.