CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 42 Minutes 15 Seconds Ago
Breaking Now

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത വിലക്ക് തുടരുമെന്ന് പാകിസ്താന്‍ ; അതിര്‍ത്തിയിലെ തന്ത്രപ്രധാന താവളങ്ങളില്‍ നിന്ന് യുദ്ധ വിമാനങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യം

ഫെബ്രുവരി 26 ന് ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ ബാലകോട്ട് ഭീകര കേന്ദ്രം ആക്രമിച്ചതിന് ശേഷമാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്താന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

അതിര്‍ത്തിയിലെ തന്ത്രപ്രധാന താവളങ്ങളില്‍ നിന്ന് ഇന്ത്യ യുദ്ധ വിമാനങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത വിലക്ക് തുടരുമെന്ന് പാകിസ്താന്‍. പാക് വ്യോമയാന സെക്രട്ടറി ഷാരൂഖ് നുസ്രത് പാര്‍ലമെന്ററി സമിതിയെ അറിയിച്ചതാണ് ഇക്കാര്യം.

ഫെബ്രുവരി 26 ന് ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ ബാലകോട്ട് ഭീകര കേന്ദ്രം ആക്രമിച്ചതിന് ശേഷമാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്താന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. പുല്‍വാമ ഭീകരാക്രമണത്തിനനുള്ള മറുപടിയായാണ് ഇന്ത്യ ബാലക്കോട്ടില്‍ ആക്രമണം നടത്തിയത്.

വ്യോമപാത തുറക്കണമെന്ന ആവശ്യവുമായി ഇന്ത്യ സമീപിച്ചിരുന്നെന്നും യുദ്ധ വിമാനങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം ഇന്ത്യയെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

ജൂണ്‍ 30 വരെയുണ്ടായിരുന്ന നിരോധനം പിന്നീട് ജൂലൈ 12 വരെ നീട്ടിയിരുന്നു. വ്യോമപാത വിലക്ക് കാരണം യൂറോപ്പിലേക്കും അമേരിക്കയിലേക്കും ദൈര്‍ഘ്യമേറിയ പാത സ്വീകരിക്കേണ്ടിവരുന്നു. ഇന്ത്യന്‍ കമ്പനികള്‍ക്ക് 430 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.