CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 25 Minutes 4 Seconds Ago
Breaking Now

ബ്രിസ്റ്റോള്‍ തിരുന്നാള്‍ ലഹരിയില്‍ ; ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ചില്‍ വിശുദ്ധ തോമീശ്ലീഹായുടെ തിരുന്നാള്‍ കൊടിയേറി

ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ചില്‍ വിശുദ്ധ തോമീശ്ലീഹായുടെ തിരുന്നാള്‍ വെള്ളിയാഴ്ച കൊടിയേറി.വൈകീട്ട് ആറു മണിയ്ക്ക് എസ്ടിഎസ്എംസി വികാരി ഫാ പോള്‍ വെട്ടിക്കാട്ട് കൊടിയുയര്‍ത്തിയതോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. തുടര്‍ന്ന് ലദീഞ്ഞും ആഘോഷമായ പാട്ടുകുര്‍ബാനയും ഉണ്ടായിരുന്നു. ഫാ ജോയ് വയലില്‍ പെരുന്നാള്‍ സന്ദേശം നല്‍കി. 

പ്രധാന തിരുന്നാള്‍ ദിനമായ നാളെ രാവിലെ പത്തരയ്ക്ക് വിശുദ്ധ കുര്‍ബാന, ആഘോഷമായ പാട്ടുകാര്‍ബാന, ടോണി പഴയകളം മുഖ്യ കാര്‍മ്മികനാകും. ആദ്യ കുര്‍ബാന സ്വീകരണം നാളെ നടക്കും

പള്ളിയും പരിസരവും തോരണം കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഒരിക്കല്‍ കൂടി നാട്ടിലെ പള്ളിയിലെ ആഘോഷം പോലെ ഒരു പെരുന്നാള്‍ ആഘോഷമാണ് പള്ളിയില്‍ നടക്കുക. 

ജുലൈ 13ാം തിയതി ശനിയാഴ്ച രാവിലെ 10.30 ന് ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ ഈ വര്‍ഷം ആദ്യ കുര്‍ബാനയ്ക്കായി ഒരുങ്ങിയ ആല്‍വിന്‍ വിന്‍സന്റ് ആന്‍സ് മരിയ മാനുവല്‍, ഇസബെല്‍ ബെര്‍ളി, ജോപോള്‍ ഷിബു, ഷോണ്‍ സന്തോഷ് എന്നിവര്‍ റവ ഫാ ടോണി പഴകളം സിഎസ്ടിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യ ബലിയില്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കും. റവ ഫാ പോള്‍ വെട്ടിക്കാട്ട്, റവ ഫാ ജോയി വയലില്‍ സിഎസ്ടി, റവ ഫാ ഫ്രാന്‍സിസ് കോലന്‍ഞ്ചേരി വിസി എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും.

വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും പ്രാര്‍ത്ഥനയും കുട്ടികള്‍ക്കുള്ള അനുമോദന ചടങ്ങില്‍ സര്‍ട്ടിഫിക്കേറ്റും മൊമന്റോയും നല്‍കുന്നതായിരിക്കും. എല്ലാവര്‍ക്കും സ്വാദിഷ്ഠമായ സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും.

അന്നേദിവസം ഉച്ചകഴിഞ്ഞ് അഞ്ച് മണിയ്ക്ക് 1 മുതല്‍ 11 വരെ ക്ലാസുകളിലായി 312 ഓളം കുട്ടികള്‍ വിശ്വാസ പരിശീലനം നേടുന്ന യുകെയിലെ ഏറ്റവും വലിയ സണ്‍ഡേ സ്‌കൂളുകളില്‍ ഒന്നായ സെന്റ് തോമസ് സീറോ മലബാര്‍ സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷികം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ബ്രിസ്‌റ്റോളിലെ ഫില്‍റ്റണ്‍ കമ്യൂണിറ്റി ഹാളില്‍ അരങ്ങേറും.

ജൂലൈ 14ാം തിയതി ഞായറാഴ്ച രാവിലെ 7.30 ന് ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ വികാരി റവ ഫാ പോള്‍ വെട്ടിക്കാട്ട് സിഎസ്ടിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലിയും ഉണ്ടായിരിക്കുന്നതാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.