CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 54 Minutes 17 Seconds Ago
Breaking Now

ബിജെപി നേതാവും യുവാവും തമ്മിലുള്ള സ്വകാര്യ ദൃശ്യം പുറത്ത് ; യുവാവിനെ കാണാനില്ലെന്നും പരാതി

ജോഷിയെ ഉജ്ജയ്ന്‍ ഡിവിഷന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി പദവിയില്‍ നിന്നും ബിജെപി മാറ്റിയിരുന്നു.

മധ്യപ്രദേശിലെ ബിജെപി നേതാവായ പ്രദീപ് ജോഷിയെ കുരുക്കിലാക്കി സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുന്നു. യുവാവും പ്രദീപ് ജോഷിയും തമ്മിലുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.ഇതിന് മുമ്പ് ഫെയ്‌സ്ബുക്ക് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചിരുന്നു. പിന്നാലെയാണ് യുവാവുമൊത്തുള്ള സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇതോടെ ജോഷിയെ ഉജ്ജയ്ന്‍ ഡിവിഷന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി പദവിയില്‍ നിന്നും ബിജെപി മാറ്റിയിരുന്നു.

55 കാരനായ പ്രദീപ് ജോഷിയും 25 വയസുള്ള യുവാവുമൊത്തുള്ള ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് പുറത്തായത്. തുടര്‍ന്നാണ് വീഡിയോ പ്രചരിക്കുന്നത്. ഈയിടെയായി ജോഷി തന്നെ പരിഗണിക്കുന്നില്ലെന്നും മറ്റ് ചെറുപ്പക്കാരുമായി അടുപ്പമുണ്ടെന്നും യുവാവ് പരാതി പറയുന്ന സന്ദേശം ഉള്‍പ്പെടെയാണ് സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവന്നത്. പിന്നാലെയാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ ഇതിന് പിന്നാലെ യുവാവിനെ കാണാനില്ലെന്ന പരാതിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.