CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 4 Minutes 40 Seconds Ago
Breaking Now

പറന്നുകൊണ്ടിരുന്ന പക്ഷികള്‍ കൂട്ടത്തോടെ ചത്തുവീണു ; ഞെട്ടിക്കുന്ന സംഭവം ഓസ്‌ട്രേലിയയില്‍

മാരകമായ വിഷം പക്ഷികള്‍ കഴിച്ചുവെന്നാണ് പക്ഷി വിഭാഗം പറയുന്നത്.

പറന്നുകൊണ്ടിരിക്കുന്ന പക്ഷികള്‍ താഴെ വീണ് പിടഞ്ഞു ചാകുന്നു. ഞെട്ടിക്കുന്ന സംഭവത്തിന്റെ കാരണം തേടുകയാണ് വിദഗ്ധര്‍. 60ല്‍ ഏറെ കൊറെല്ലാ പക്ഷികളാണ് പറക്കുന്നതിനിടെ താഴെ വീണ് ചത്തത്. അഡ്‌ലെയ്ഡിലെ വണ്‍ട്രീ ഹില്‍ പ്രൈമറി സ്‌കൂളിന് സമീപമാണ് പറക്കുന്നതിനിടെ തത്തകള്‍ ചത്തുവീണത്. മാരകമായ വിഷം പക്ഷികള്‍ കഴിച്ചുവെന്നാണ് പക്ഷി വിഭാഗം പറയുന്നത്.

ഫിലിപ്പെന്‍സിലും മലേഷ്യയിലും ഇന്ത്യയിലെ മിസ്സോറാമിലും സമാന രീതിയില്‍ പക്ഷികള്‍ ചത്തുവീഴുന്ന പ്രതിഭാസം ഉണ്ടായിട്ടുണ്ട്. അസമിലെ ദിമ ഹസാവോ ജില്ലയിലെ ജതിംഗ ഗ്രാമം പക്ഷികളുടെ ആത്മഹത്യാ താഴ്വര എന്ന പേരിലാണ് അറിയപ്പെടുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.