CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 47 Minutes 46 Seconds Ago
Breaking Now

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊട്ടിയതോടെ കോണ്‍ഗ്രസിന്റെ ഖജനാവും കാലി; ശമ്പളം നല്‍കാനില്ല, ചെലവുചുരുക്കാനും നിര്‍ദ്ദേശം

കടുത്ത സാമ്പത്തിക പ്രതിസന്ധി കൂടി അലട്ടിയതോടെ പാര്‍ട്ടി കടുത്ത ആശങ്കയിലാണ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടി ഭരണത്തില്‍ തിരിച്ചെത്താമെന്ന കോണ്‍ഗ്രസിന്റെ മോഹം പൊലിഞ്ഞതോടെ പാര്‍ട്ടിയുടെഖജനാവും കാലിയായി. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധി കൂടി അലട്ടിയതോടെ പാര്‍ട്ടി കടുത്ത ആശങ്കയിലാണ്. പാര്‍ട്ടിയുടെ പല വിഭാഗങ്ങളുടെയും പ്രവര്‍ത്തനം ഇതുമൂലം അവതാളത്തിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ചില വിഭാഗങ്ങളോട് ചെലവുചുരുക്കാന്‍ ഇപ്പോള്‍ തന്നെ പാര്‍ട്ടി ആവശ്യപ്പെട്ടതായാണ് വിവരം. കോണ്‍ഗ്രസ് വനിതാ വിഭാഗം, എന്‍എസ്‌യുഐ, യൂത്ത് കോണ്‍ഗ്രസ് എന്നിവരോട് ചെലവുചുരുക്കല്‍ നടപടികളെക്കുറിച്ച് വഴികള്‍ കണ്ടെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. 

പാര്‍ട്ടിയുടെ പ്രചരണങ്ങളെ വഴിതെറ്റിച്ചെന്ന് കുറ്റം ചാര്‍ത്തിയ ഡാറ്റ ഇന്റലിജന്‍സ് വിഭാഗം ഇനി വേണോയെന്നാണ് പാര്‍ട്ടിയില്‍ ചര്‍ച്ച നടക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ പറയുന്നു. കോണ്‍ഗ്രസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഏതാനും മാസങ്ങളായി ശമ്പളം നല്‍കാനും പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല. 

മെയ് 23ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ടീമില്‍ നിന്നും 20 പേര്‍ രാജിവെച്ചിരുന്നു. 55 പേരുടെ ടീമില്‍ നിലവില്‍ 35 പേര്‍ മാത്രമാണുള്ളത്. ഇവര്‍ വൈകിയാണെങ്കിലും ശമ്പളം നല്‍കുന്നുണ്ട്. പാര്‍ട്ടിയുടെ മീഡിയ ടീമിന്റെ അവസ്ഥ ഇതുതന്നെയാണ്. 542 സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 52 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചത്. 

 




കൂടുതല്‍വാര്‍ത്തകള്‍.