CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 43 Minutes 54 Seconds Ago
Breaking Now

ബംഗാളില്‍ 107 എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി ; മമത ക്യാമ്പില്‍ ആശങ്ക

സിപിഎം , തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നിന്നുള്‍പ്പെടെ എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്നാണ് അവകാശവാദം.

കര്‍ണാടകയിലും ഗോവയിലും അധികാരത്തിലേറാനുള്ള കരുനീക്കങ്ങള്‍ ബിജെപി നടത്തിയതിന് പിന്നാലെ ആശങ്കയിലായി ബംഗാളും. ഓപ്പറേഷന്‍ താമര പശ്ചിമ ബംഗാളിലും നടപ്പാക്കുമെന്ന സൂചനയാണ് നേതാക്കള്‍ നല്‍കുന്നത്. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ബംഗാളിലെ വിവിധ പാര്‍ട്ടികളില്‍പ്പെട്ട 107 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറായിട്ടുണ്ടെന്നാണ് ബംഗാളിലെ ബിജെപി നേതാവ് മുകുള്‍ റോയ് പറയുന്നത്. 

സിപിഎം , തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നിന്നുള്‍പ്പെടെ എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്നാണ് അവകാശവാദം. ഈ എംഎല്‍എമാരുടെ പട്ടിക തയ്യാറായി കഴിഞ്ഞെന്നും ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും മുകുള്‍ റോയ് വ്യക്തമാക്കുന്നു. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മമതയെ പോലും ഞെട്ടിച്ച പ്രകടനമാണ് ബിജെപി നടത്തിയത്. ആകെയുള്ള 42 സീറ്റുകളില്‍ 18 സീറ്റും ബിജെപി ജയിച്ചു.

2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാള്‍ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി മുന്നോട്ട് പോകുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.