CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 4 Minutes 54 Seconds Ago
Breaking Now

ബര്‍മിംഗ്ഹാമില്‍ സ്‌കൂള്‍ ഗ്രൗണ്ടിന് സമീപം കത്തി അക്രമണത്തില്‍ 30-കളില്‍ പ്രായമുള്ള യുവാവ് കൊല്ലപ്പെട്ടു; ഞെട്ടി രക്ഷിതാക്കള്‍

ഏതെങ്കിലും അമ്മയ്ക്ക് മക്കളെ നഷ്ടപ്പെട്ട് കൊണ്ടേയിരിക്കും

മക്കളെ സ്‌കൂളിലേക്ക് എന്ത് വിശ്വസിച്ച് അയയ്ക്കുമെന്ന് അമ്പരക്കുകയാണ് ബര്‍മിംഗ്ഹാമിലെ സ്പാര്‍ക്ക്ഹില്‍ നിവാസികള്‍. വെള്ളിയാഴ്ച 30-കളില്‍ പ്രായമുള്ള യുവാവിനെ ഇവിടെയുള്ള സ്‌കൂള്‍ ഗ്രൗണ്ടിന് സമീപം വെച്ച് കുത്തിക്കൊന്നതോടെയാണ് രക്ഷിതാക്കള്‍ക്കിടയില്‍ ആശങ്ക പടരുന്നത്. ബേക്കര്‍ സ്ട്രീറ്റിന് സമീപമാണ് യുവാവിനെ ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. 

സംഭവസ്ഥലത്ത് വെച്ച് തന്നെ യുവാവ് മരിച്ചു. 30-കളില്‍ പ്രായമുള്ള വ്യക്തിയാണ് കൊല്ലപ്പെട്ടതെന്ന് അറിഞ്ഞതോടെ ഈ പ്രായത്തില്‍ മക്കളുള്ള അമ്മമാരെല്ലാം ഒരുപോലെ ആശങ്കപ്പെട്ടു. ചില്ലിക്കാശിന് വരെ ആളെ കൊല്ലുന്ന അവസ്ഥയാണ് പ്രദേശത്തുള്ളതെന്ന് ഒരു അമ്മ പ്രതികരിച്ചു. ആരുടെയും മുഖത്ത് നോക്കാന്‍ പോലും പാടില്ലെന്ന തലത്തിലേക്ക് കാര്യങ്ങള്‍ വഷളായിരിക്കുന്നു, പേര് വെളിപ്പെടുത്താതെ അമ്മ പറയുന്നു. 

കൊലപാതകം അരങ്ങേറിയതോടെ തിരക്കേറിയ ഷോപ്പിംഗ് ദിനമായ ശനിയാഴ്ച ആളുകള്‍ ബേക്കര്‍ സ്ട്രീറ്റിലേക്ക് വരാന്‍ പോലും ഭയപ്പെടുന്ന കാഴ്ചയാണ്. സ്‌കൂള്‍ ഗ്രൗണ്ടിന് സമീപം നടന്ന അക്രമങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത ഞെട്ടലോടെയാണ് പ്രദേശവാസികള്‍ കേട്ടത്. മേഖലയില്‍ കുറ്റകൃത്യങ്ങളുടെ തോത് വളരുന്നതില്‍ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. 

കാര്യങ്ങള്‍ കൈവിട്ട് പോയതായി ഒരാള്‍ പ്രതികരിച്ചു. ഇല്ലെങ്കില്‍ ഏതെങ്കിലും അമ്മയ്ക്ക് മക്കളെ നഷ്ടപ്പെട്ട് കൊണ്ടേയിരിക്കും, ആളുകള്‍ ചൂണ്ടിക്കാണിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.