CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 36 Seconds Ago
Breaking Now

ബിരുദ വിദ്യാര്‍ഥിനി ടിക് ടോക് വീഡിയോ ചിത്രീകരണത്തിനിടെ കുളത്തില്‍ മുങ്ങി മരിച്ചു

മാല വീഡിയോ ചിത്രീകരണത്തിന് ഉപയോഗിച്ച ഫോണ്‍ കുളത്തില്‍ നിന്ന് കണ്ടെടുക്കാന്‍ പൊലീസിന് കഴിഞ്ഞില്ല.

ഇരുപതുകാരിയായ ബിരുദ വിദ്യാര്‍ഥിനി ടിക് ടോക് വീഡിയോ ചിത്രീകരണത്തിനിടെ കുളത്തില്‍ മുങ്ങി മരിച്ചു. കര്‍ണാടകത്തിലെ കോലാറിലാണ് അപകടമുണ്ടായത്. മാല എന്ന യുവതിയാണ് അപകടത്തില്‍പ്പെട്ടത്. 

മാലയുടെ മരണം സംഭവിച്ച ഉടന്‍ തന്നെ ബന്ധുക്കള്‍ വിവരം പോലീസിനെ അറിയിക്കാതെ സംസ്‌കാരം നടത്തി. എന്നാല്‍ പിന്നീട് പോലീസെത്തി മൃതദേഹം തിരിച്ചെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. മാല വീഡിയോ ചിത്രീകരണത്തിന് ഉപയോഗിച്ച ഫോണ്‍ കുളത്തില്‍ നിന്ന് കണ്ടെടുക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. 

ടിക് ടോക് വീഡിയോ ചിത്രീകരണത്തിനിടെ കുളത്തില്‍ വീണ് മരിച്ചെന്നാണ് പോലീസ് നിഗമനം. എന്നാല്‍ മകള്‍ മകള്‍ കാലിത്തീറ്റ വാങ്ങാന്‍ പോയപ്പോള്‍ കുളത്തില്‍ കാല്‍ വഴുതി വീണതാണെന്നാണ് അച്ഛന്‍ നല്‍കിയ മൊഴി. 




കൂടുതല്‍വാര്‍ത്തകള്‍.