CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 55 Minutes 38 Seconds Ago
Breaking Now

ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന വാഗ്ദാനം പാലിച്ചില്ല ; പരാതിയില്‍ മഞ്ജുവാര്യര്‍ ഇന്ന് ഹാജരാകണം

ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന വാഗ്ദാനം പാലിച്ചില്ലെന്ന പരാതിയില്‍ നേരിട്ട് ഹാജരാകാന്‍ ചലച്ചിത്രതാരം മഞ്ജു വാര്യര്‍ക്ക് വയനാട് ലീഗല്‍ സര്‍വീസ് അതോറിറ്റി നോട്ടീസ് നല്‍കി. ലീഗല്‍ സര്‍വീസ് അതോറിറ്റി ഓഫീസില്‍ ഇന്ന് നടക്കുന്ന സിറ്റിംഗില്‍ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയിലെ പണിയ വിഭാഗത്തില്‍പ്പെട്ട 57കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് 2017ല്‍ മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ വാഗ്ദാനം നല്‍കിയിരുന്നു.

ഈ വാഗ്ദാനം പാലിച്ചില്ലെന്നാണ് കോളനി നിവാസികളുടെ പരാതി. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ കനത്ത നാശനഷ്ടം കോളനിയില്‍ ഉണ്ടായി. അതേസമയം മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ വാഗ്ദാനം നല്‍കിയതിനാല്‍ തങ്ങളെ പഞ്ചായത്തോ സര്‍ക്കാരോ സഹായിച്ചില്ലെന്നും കോളനി നിവാസികള്‍ പറയുന്നു.ഒന്നേമുക്കാല്‍ കോടി രൂപ ചെലവഴിച്ച് വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് മുമ്പ് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ പ്രതികരിച്ചിരുന്നു. കൂടാതെ താല്‍ക്കാലികമായി ചോര്‍ച്ച ഒഴിവാക്കാന്‍ 40 വീടുകളുടെ മുകളില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിരിച്ചു നല്‍കിയിരുന്നു.അതോടൊപ്പം എല്ലാ കുടുംബങ്ങള്‍ക്കുമായി 10 ലക്ഷം രൂപ നല്‍കുകയോ വീടുകളില്‍ അറ്റകുറ്റപ്പണി നടത്തിത്തരികയോ ചെയ്യാമെന്ന് ഫൗണ്ടേഷന്‍ അധികൃതര്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി സിറ്റിംഗില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് കോളനി നിവാസികള്‍ അംഗീകരിച്ചില്ല. തുടര്‍ന്നാണ് മഞ്ജു വാര്യരോട് നേരിട്ട് ഹാജരാകാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.