CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 22 Minutes 52 Seconds Ago
Breaking Now

കൂടുതല്‍ ബൗണ്ടറി അടിച്ച ടീമിന് ലോകകിരീടം; ഇംഗ്ലണ്ടിന് ലോകകപ്പ് സമ്മാനിച്ച ഐസിസി നിയമം ശുദ്ധ വിഡ്ഢിത്തമെന്ന് ഗൗതം ഗംഭീര്‍

ഇംഗ്ലണ്ടിനാണ് ഭാഗ്യം കൊണ്ട് ബൗണ്ടറികള്‍ കൂടുതല്‍ തികയ്ക്കാന്‍ കഴിഞ്ഞത്

2019 ലോകകപ്പ് ഫൈനലിലെ ത്രില്ലറിംഗ് അവസാന വിജ.ം ഇംഗ്ലണ്ടിനൊപ്പം നിന്നപ്പോള്‍ അമ്പരന്ന് പ്രമുഖര്‍. ന്യൂസിലാന്‍ഡിനെ സൂപ്പര്‍ ഓവറിലും തോല്‍പ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഐസിസിയുടെ നിയമമാണ് ടെക്‌നിക്കാലിറ്റിയുടെ പേരില്‍ ഇംഗ്ലണ്ടിന് വിജയകിരീടം സമ്മാനിച്ചത്. ഐസിസി നിയമം ശുദ്ധ വിഡ്ഢിത്തമാണെന്നാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ പ്രതികരിച്ചത്. 

സൂപ്പര്‍ ഓവറിലെ അവസാന പന്തില്‍ 1 ബോളില്‍ രണ്ട് റണ്‍ വേണമായിരുന്നു. ജോഫ്രാ ആര്‍ച്ചര്‍ ഒരു സിക്‌സ് വാങ്ങിയ ശേഷം മികച്ച പന്തുമായി തിരിച്ചെത്തി. എംഎസ് ധോണിയെ പുറത്താക്കി ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ കെടുത്തിയ ന്യൂസിലാന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ക്രീസില്‍. അവസാന പന്തില്‍ ഒരു റണ്‍ മാത്രമാണ് അവര്‍ക്ക് നേടാന്‍ കഴിഞ്ഞത്. ഇതോടെ ഐസിസി നിയമം രംഗത്തെത്തി, ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ അടിച്ച ടീമിന് ലോകകിരീടം!

ഇംഗ്ലണ്ടിനാണ് ഭാഗ്യം കൊണ്ട് ബൗണ്ടറികള്‍ കൂടുതല്‍ തികയ്ക്കാന്‍ കഴിഞ്ഞത്, ഇതോടെ അവര്‍ വിജയികളുമായി. രണ്ട് ടീമുകളെയും അഭിനന്ദിച്ച ഗൗതം ഗംഭീര്‍ മറ്റൊരു സുപ്രധാന ചോദ്യവും ഈ വിജയത്തെക്കുറിച്ച് ഉയര്‍ത്തി. ഫൈനല്‍ പോലൊരു മത്സരത്തില്‍ ബൗണ്ടറികളുടെ പേരില്‍ വിജയിയെ നിശ്ചയിക്കുന്ന രീതി തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നാണ് ഗംഭീര്‍ വ്യക്തമാക്കിയത്. 

ഐസിസി നിയമം ശുദ്ധ വിഡ്ഢിത്തമാണ്. അതൊരു സമനില തന്നെയാകേണ്ടതായിരുന്നു. രണ്ട് ടീമുകളെയും അഭിനന്ദിക്കുന്നു . തന്റെ അഭിപ്രായത്തില്‍ ഇരുവരും ജേതാക്കളാണ്, ഗംഭീര്‍ പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.