CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 44 Seconds Ago
Breaking Now

നായയെ കളിപ്പിക്കാന്‍ ശ്രമിച്ച രണ്ട് വയസ്സുകാരിയെ കടിച്ചുകീറി; വലത് കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു; മാപ്പ് പറയാതെ നായയുടെ ഉടമ

ജാപ്പനീസ് അകിത വിഭാഗത്തില്‍ പെടുന്ന നായ ഇവരുടെ അടുത്ത് നിന്നിരുന്നു

സ്‌നേഹം പ്രകടിപ്പിക്കാന്‍ ശ്രമിച്ച രണ്ട് വയസ്സുകാരിയെ കടിച്ചുകീറി കൊല്ലാന്‍ നോക്കി വളര്‍ത്തുനായ. കുടുംബത്തോടൊപ്പം കറങ്ങാന്‍ എത്തിയ കുഞ്ഞിന്റെ കാഴ്ചയാണ് നായയുടെ അക്രമണത്തില്‍ ഭാഗികമായി നഷ്ടമായത്. കുഞ്ഞിന്റെ ദേഹത്തെ ആഴത്തിലുള്ള മുറിവുകളില്‍ നിന്നും ചോര ചാടി ഒഴുകുന്നത് കണ്ട് സംഭവത്തിന് സാക്ഷികളായവര്‍ അലറിവിളിച്ചു. 

രണ്ട് വയസ്സുകാരി ഇസ്ലാ വില്ല്യംസിന്റെ കവിളിലും, മൂക്കിലുമാണ് നായ ആഴത്തിലുള്ള മുറിവേല്‍പ്പിച്ചത്. ഏതാനും സെക്കന്‍ഡുകള്‍ നീണ്ടുനിന്ന അക്രമണത്തില്‍ പെണ്‍കുഞ്ഞിന്റെ വലത് കണ്ണിന്റെ കാഴ്ചയാണ് ഭാഗികമായി നഷ്ടപ്പെട്ടത്. സ്‌കണ്‍തോര്‍പ്പിന് സമീപം വിന്റേര്‍ട്ടണ്‍ അഗ്രിക്കള്‍ച്ചറല്‍ ഷോ കണ്ടിറങ്ങുകയായിരുന്നു ഇസ്ലയും കുടുംബവും. 

ജാപ്പനീസ് അകിത വിഭാഗത്തില്‍ പെടുന്ന നായ ഇവരുടെ അടുത്ത് നിന്നിരുന്നു. നായയെ തൊടാന്‍ കുഞ്ഞ് ആഞ്ഞതോടെ ഇത് ചാടി മുഖത്ത് കടിക്കുകയായിരുന്നു. ഭയന്ന് പോയ അമ്മ മെഗാന്‍ ലെസ്റ്ററിന് ഇടപെടാന്‍ കഴിയുംമുന്‍പ് അക്രമം നടന്നു. ഷോയിലെ എമര്‍ജന്‍സി ടെന്റില്‍ എത്തിച്ച ശേഷം ഇസ്ലയെ വീട്ടുകാര്‍ സ്‌കണ്‍ത്രോപ്പ് ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ചു. 

കുട്ടിക്ക് പരുക്കേല്‍പ്പിച്ചത് കണ്ടിട്ടും നായയുടെ ഉടമകള്‍ ഇതില്‍ ഇടപെടാനോ, മാപ്പ് പറയാനോ തയ്യാറായില്ലെന്ന് കുടുംബം പറയുന്നു. കുട്ടികള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഇത്തരം നായകളെ കൊണ്ടുവരുന്നത് എന്തിനെന്ന് ഇവര്‍ ചോദിക്കുന്നു. സംഭവത്തില്‍ സംഘാടകര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.