CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 21 Minutes 40 Seconds Ago
Breaking Now

കോണ്‍ഗ്രസ് ദേശീയ നേതാക്കളെ കാണേണ്ട ; ഹോട്ടലില്‍ കയറ്റരുത് ; സംരക്ഷണം ആവശ്യപ്പെട്ട് മുംബൈ പോലീസിന് കര്‍ണാടക വിമതരുടെ കത്ത് വീണ്ടും

കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ ഒരു രാഷ്ട്രീയക്കാരെയും കാണാന്‍ തങ്ങള്‍ തയ്യാറല്ലെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.

മുംബയിലെ ഹോട്ടലുകളില്‍ കഴിയുന്ന 15 വിമത എംഎല്‍എമാര്‍ തങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും മുബൈ പൊലീസിനെ സമീപിച്ചു. കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും വലിയ തോതിലുള്ള ഭീഷണി നേരിടുന്നുവെന്നും തങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് ഇന്നാണ് കത്ത് നല്‍കിയത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കര്‍ണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വര തുടങ്ങിയവര്‍ ഇന്ന് ഹോട്ടലിലെത്തി വിമതരുമായി ചര്‍ച്ച നടത്താനിരിക്കെയാണ് നിര്‍ണായക നീക്കം. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ ഒരു രാഷ്ട്രീയക്കാരെയും കാണാന്‍ തങ്ങള്‍ തയ്യാറല്ലെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. 

അതേസമയം, രാജി പിന്‍വലിച്ച് തിരികെയെത്തുമെന്ന് സൂചന നല്‍കിയിരുന്ന എം.ടി.ബി. നാഗരാജ് കൂടി ഇന്നലെ മുംബയ്ക്ക് പോയതോടെ കോണ്‍ഗ്രസിന്റെ നില കൂടുതല്‍ പരുങ്ങലിലായി. നിയമസഭയില്‍ വിശ്വാസവോട്ട് ജയിക്കാമെന്ന കുമാരസ്വാമി സര്‍ക്കാരിന്റെ പ്രതീക്ഷ ഇതോടെ വീണ്ടും ത്രിശങ്കുവിലായി. വിമത കോണ്‍ഗ്രസ്  ജെഡിഎസ് എംഎല്‍എമാരുടെ രാജി സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ക്ക് സുപ്രീംകോടതി അനുവദിച്ച സമയം നാളെ അവസാനിക്കാനിരിക്കെയാണ് വിമതരുടെ നിര്‍ണായക നീക്കം. കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയ്യ, ഡികെ ശിവകുമാര്‍ എന്നിവര്‍ ബംഗളൂരുവിലെ വസതിയില്‍ നാഗരാജുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ മടങ്ങിയെത്തുമെന്ന് ഇന്നലെ നേതൃത്വത്തിന് നാഗരാജ് സൂചന നല്‍കിയിരുന്നു. കഴിഞ്ഞ പത്തിന് തനിക്കൊപ്പം രാജിവച്ച ചിക്കബല്ലപുര എംഎല്‍എ കെ സുധാകറിന്റെ അഭിപ്രായം കൂടി തേടിയ ശേഷം അന്തിമ നിലപാട് സ്വീകരിക്കുമെന്നാണ് നാഗരാജ് ശനിയാഴ്ച പറഞ്ഞത്. സുധാകര്‍ മറ്റ് വിമത എംഎല്‍എമാര്‍ക്കൊപ്പം മുംബയിലെ റിനൈസന്‍സ് ഹോട്ടലിലാണ്. ഇന്നലെ പെട്ടെന്ന് നിലപാട് മാറ്റിയ നാഗരാജ് ബി.ജെ.പി നേതാവ് ആര്‍. അശോകിനൊപ്പം ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ മുംബയ്ക്ക് പോവുകയായിരുന്നു. നാഗരാജ് ഹോട്ടലില്‍ ഉള്ളതായി പിന്നീട് ആര്‍. അശോക് സ്ഥിരീകരിച്ചു. അതിനിടെ തങ്ങളുടെ രാജി സ്പീക്കര്‍ സ്വീകരിക്കാതിരിക്കുന്നതിന് എതിരെ 15 എം.എല്‍.എമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

 




കൂടുതല്‍വാര്‍ത്തകള്‍.