CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 46 Minutes 41 Seconds Ago
Breaking Now

മദ്യപിച്ച് കോക്പിറ്റില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ച പൈലറ്റിന് മൂന്നു മാസം വിലക്കേര്‍പ്പെടുത്തി എയര്‍ഇന്ത്യ

സീറ്റ് ഒഴിവില്ലാത്തതിനാല്‍ കോക്പിറ്റില്‍ ഇരുന്ന് യാത്ര അനുവദിക്കണമെന്നാണ് ഇയാള്‍ ജീവനക്കാരോട് ആവശ്യപ്പെട്ടത്.

ഡ്യൂട്ടിയില്ലാതിരുന്നിട്ടും ബംഗളൂരുവിലേക്കുള്ള വിമാനത്തില്‍ അധിക ജീവനക്കാരനായി കയറികൂടിയ പൈലറ്റിനെ മദ്യപിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ഇന്ത്യ മൂന്നുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശനിയാഴ്ചയാണ് സംഭവം. ബംഗളൂരുവിലേക്കുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ സീറ്റ് ഒഴിവില്ലാത്തതിനെ തുടര്‍ന്ന് അധിക ജീവനക്കാരനായി യാത്ര ചെയ്യാന്‍ ഇയാള്‍ അനുവാദം തേടുകയായിരുന്നു. സീറ്റ് ഒഴിവില്ലാത്തതിനാല്‍ കോക്പിറ്റില്‍ ഇരുന്ന് യാത്ര അനുവദിക്കണമെന്നാണ് ഇയാള്‍ ജീവനക്കാരോട് ആവശ്യപ്പെട്ടത്. 

യാത്ര തുടങ്ങും മുമ്പ് മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധനയില്‍ പൈലറ്റ് കുടുങ്ങി. ഇതോടെ പൈലറ്റിന് യാത്ര നിഷേധിച്ചു. ജീവനക്കാരനെന്ന നിലയില്‍ മദ്യപിച്ച് യാത്ര ചെയ്തു എന്ന കുറ്റത്തിന് മൂന്നു മാസത്തേക്ക് വിമാനം പറത്തുന്നതില്‍ നിന്ന് വിലക്കിയതായി എയര്‍ഇന്ത്യ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.