തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയന്‍ ഓഫീസ് മുറി ഒഴിപ്പിച്ചപ്പോള്‍ കണ്ടെത്തിയത് ബോട്ടണി അധ്യാപകന്റെ പേരിലുള്ള വ്യാജ സീലും ഉത്തരക്കടലാസുകളും . യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും ഉപയോഗിക്കുന്ന ഓഫീസ് മുറിയില്‍ നിന്നാണ് സര്‍വ്വകലാശാല പരീക്ഷയ്ക്ക് ഉള്ള ഉത്തരക്കടലാസുകള്‍ കണ്ടെടുത്തത്. റോള്‍ നമ്പര്‍ എഴുതിയതും അല്ലാത്തതുമായ ഉത്തരക്കടലാസ് കെട്ടുകളാണ് യൂണിയന്‍ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത്.
സീല്‍ വ്യാജമെന്ന് അധ്യാപകന്‍ പറഞ്ഞു. തന്റെ സീല്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും യൂണിയന്‍ മുറിയില്‍ കണ്ടത് വ്യാജ സീലാണെന്നും ബോട്ടണി അധ്യാപകന്‍ ഡോ എസ് സുബ്രമണ്യന്‍ പറഞ്ഞു.
വര്‍ഷങ്ങളായി കോളേജ് യൂണിയന്‍ ഉപയോഗിക്കുന്ന മുറിയാണ് ക്ലാസ് മുറിയാക്കാന്‍ കോളേജ് അക്കാദമിക് കൗണ്‍സില്‍ തീരുമാനിച്ചത്. യൂണിവേഴ്‌സിറ്റി കോളേജില്‍ ഉണ്ടായ അക്രമത്തിന്റെയും കത്തിക്കുത്തിന്റെയും പശ്ചാത്തലത്തിലാണ് യൂണിയന്‍ മുറി പിടിച്ചെടുക്കാനും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മുറി തുറന്ന് കൊടുക്കാനും തീരുമാനിച്ചത്.