CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 40 Seconds Ago
Breaking Now

ആഡംബര യാനങ്ങളില്‍ പാര്‍ട്ടി ആഘോഷം; 30-കാരി ബ്യൂട്ടി തെറാപ്പിസ്റ്റിന്റെ ജീവിതം അടിപൊളി; ഒടുവില്‍ ഗര്‍ഭിണിയായ യുവതി പിടിക്കപ്പെട്ടത് കാറിന്റെ ബൂട്ടില്‍ 1.5 മില്ല്യണ്‍ പൗണ്ടിന്റെ കൊക്കെയിനുമായി; ചെഷയര്‍ സ്വദേശിനിക്ക് 10 വര്‍ഷം ജയില്‍

ഹ്യുണ്ടായ് കാറില്‍ പല തവണ കൊക്കെയിന്‍ വാങ്ങാന്‍ പോകുകയും ചെയ്യുന്നത് കണ്ടതോടെയാണ് പോലീസ് പൊക്കിയത്

സ്റ്റെഫാനി നെല്‍സന്റെ ജീവിതം അങ്ങിനെ അടിപൊളിയായി മുന്നോട്ട് പോകുകയായിരുന്നു. മെഡിറ്ററേനിയനില്‍ ആഡംബര യാനങ്ങളില്‍ ആഘോഷപൂര്‍ണ്ണമായ പാര്‍ട്ടികള്‍ വരെ നടത്തി മുന്നേറുമ്പോഴാണ് ആ ഗര്‍ഭിണിയായ 30-കാരിയുടെ ജീവിതത്തില്‍ ട്വിസ്റ്റ് സംഭവിക്കുന്നത്. ഇവരുടെ കാറില്‍ നിന്നും 1.5 മില്ല്യണ്‍ പൗണ്ട് ഹോള്‍സെയില്‍ മൂല്യമുള്ള ഉയര്‍ന്ന ശുദ്ധിയുള്ള കൊക്കെയിന്‍ പിടികൂടിയത്. സംഭവത്തില്‍ 10 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് കോടതി ഇവര്‍ക്ക് സമ്മാനിച്ചത്. 

ചെഷയറിലെ പോര്‍ഷെ കോസ്‌മെറ്റിക്‌സ് ലിമിറ്റഡിന്റെ ഉടമയായ സ്‌റ്റെഫാനി നെല്‍സണ്‍ തന്റെ ഹ്യുണ്ടായ് കാര്‍ ഓടിച്ച് പോകവെയാണ് കെന്റ് പോലീസ് പരിശോധനയ്ക്കായി തടഞ്ഞത്. ഈ വര്‍ഷം ജൂണ്‍ 10-ന് ഡാര്‍ട്ട്‌ഫോര്‍ഡ് ടണല്‍ റിവര്‍ ക്രോസിംഗ് കടക്കുമ്പോഴായിരുന്നു തടഞ്ഞത്. പരിശോധനയില്‍ കാറില്‍ പ്രത്യേകം തയ്യാറാക്കിയ അറയില്‍ 15 കിലോ വരുന്ന എ ക്ലാസ് മയക്കുമരുന്ന് കടത്തുന്നതായി കണ്ടെത്തി. 

വെസ്റ്റ്‌ബോണ്‍ ഡ്രൈവിലെ വീട്ടില്‍ നിന്നും കാറില്‍ കെന്റിലെ മെയ്ഡ്‌സ്റ്റോണിലേക്ക് കൊക്കെയിന്‍ വാങ്ങാനായി ഇവര്‍  യാത്ര ചെയ്‌തെന്ന് കോടതിയില്‍ വിശദീകരിക്കപ്പെട്ടു. കാറിന്റെ ബൂട്ട് തുറന്നുനോക്കിയാല്‍ പ്രത്യേകിച്ച് ഒന്നും തോന്നാത്ത തരത്തിലായിരുന്നു രൂപകല്‍പ്പന. എഞ്ചിന്‍ ഓണ്‍ ചെയ്യുമ്പോള്‍ ഈ ഭാഗം മാഗ്നറ്റൈസ് ചെയ്യപ്പെടും. പക്ഷെ സ്റ്റെഫാനിയുടെ ദൗര്‍ഭാഗ്യം എന്നല്ലാതെ എന്ത് പറയാന്‍, കെന്റ് പോലീസിന്റെ പരിശോധനയില്‍ 83 ശതമാനം ശുദ്ധമായ കൊക്കെയിന്‍ കണ്ടെത്തി. 

ഇതേ ഹ്യുണ്ടായ് കാറില്‍ പല തവണ കൊക്കെയിന്‍ വാങ്ങാന്‍ പോകുകയും, കാര്‍ പാര്‍ക്കില്‍ കാത്തുനില്‍ക്കുകയും ചെയ്യുന്നത് കണ്ടതോടെയാണ് പോലീസ് ഇവരെ പൊക്കിയത്. കോടതിയില്‍ മുന്‍ നഴ്‌സിംഗ് ഡിഗ്രി വിദ്യാര്‍ത്ഥി നിന്ന് കരഞ്ഞു. അഞ്ച് മാസം ഗര്‍ഭിണിയായതിനൊപ്പം ഏഴ് വയസ്സുള്ള മകനെ താനാണ് നോക്കുന്നതെന്നും ഇവര്‍ പറഞ്ഞു. ഇവരുടെ മുന്‍ പങ്കാളിയെ ഭയന്നാണ് സ്റ്റെഫാനി ഇതിന് കൂ്ട്ടുനിന്നതെന്നായിരുന്നു വാദം. 




കൂടുതല്‍വാര്‍ത്തകള്‍.