CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 53 Minutes 12 Seconds Ago
Breaking Now

ഡോക്ടറെന്ന വ്യാജേന സുന്നത്ത് കര്‍മ്മം നിര്‍വ്വഹിച്ച് നഴ്‌സ്; ഇന്‍ഫെക്ഷന്‍ ബാധിച്ച് കുഞ്ഞിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി

കുത്തിവെയ്പ്പ് എടുക്കാനാണ് അഷ്‌റഫ് ഹെല്‍മി ഒരു മാസം പ്രായമായ മകന്‍ മുഹമ്മദുമായി ആശുപത്രിയില്‍ എത്തിയത്

സുന്നത്ത് കര്‍മ്മം കൃത്യമായി ചെയ്യാന്‍ കഴിയാതെ വന്നതോടെ ആണ്‍കുഞ്ഞിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തു. ഡോക്ടറെന്ന വ്യാജേന സുന്നത്ത് കര്‍മ്മം നടത്തിക്കൊടുത്തിരുന്ന നഴ്‌സാണ് പ്രശ്‌നത്തിന് ഇടയാക്കിയത്. ഈജിപ്തിലെ നോര്‍ത്തേണ്‍ കെയ്‌റോയിലെ ആശുപത്രിയിലാണ് സംഭവങ്ങള്‍. 

കുത്തിവെയ്പ്പ് എടുക്കാനാണ് അഷ്‌റഫ് ഹെല്‍മി ഒരു മാസം പ്രായമായ മകന്‍ മുഹമ്മദുമായി ആശുപത്രിയില്‍ എത്തിയത്. ഇവിടെ വെച്ച് കൂടെയുണ്ടായിരുന്ന സഹോദര ഭാര്യയും, കുടുംബ സുഹൃത്തും മകന്റെ സുന്നത്ത് കര്‍മ്മം നടത്താന്‍ നിര്‍ബന്ധിച്ചു. 

ഇതിന് സമ്മതിച്ച ഹെല്‍മി മന്തി മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ക്ക് ഇതിനുള്ള അനുമതിയും നല്‍കി. എന്നാല്‍ കുട്ടിയെ ഓപ്പറേഷന്‍ മുറിയില്‍ കൊണ്ടുപോകാതെ വനിതാ ഡോക്ടറെന്ന് തോന്നിച്ച സ്ത്രീ എമര്‍ജന്‍സി റൂമില്‍ വെച്ചാണ് സുന്നത്ത് നടത്തിയതെന്ന് ഹെല്‍മി ആരോപിക്കുന്നു. ഡോക്ടറെന്ന് കരുതിയ സ്ത്രീ യഥാര്‍ത്ഥത്തില്‍ നഴ്‌സാണെന്ന് പിന്നീടാണ് മനസ്സിലാക്കുന്നത്. 

ഇതിന് ശേഷം വലിഞ്ഞുമുറുക്കി ബാന്‍ഡേജും കെട്ടിനല്‍കി. ഇത് ശ്രദ്ധിച്ച ഹെല്‍മി ഇതേക്കുറിച്ച് പരിശോധിക്കാന്‍ മെഡിക്കല്‍ സെന്ററില്‍ എത്തിയപ്പോഴാണ് സ്വകാര്യ ഭാഗത്ത് ഇന്‍ഫെക്ഷന്‍ പടര്‍ന്നതായി കണ്ടെത്തി ഇത് മുറിച്ചുനീക്കിയത്. അബദ്ധം പറ്റിയെന്ന് നഴ്‌സ് സമ്മതിച്ചിട്ടുണ്ട്. 2.40 പൗണ്ട് ബോണസ് നേടാനാണ് ഈ ചതി ഒപ്പിച്ചത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.