CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 23 Minutes 28 Seconds Ago
Breaking Now

സെമിയില്‍ പുറത്തായിട്ടും കുലുക്കമില്ലാതെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍; വിരാടും, ബൂംറയും റാങ്കിംഗില്‍ മുന്നില്‍ തന്നെ

ബൂംറ ഒന്‍പത് മത്സരങ്ങളില്‍ നിന്നും 18 വിക്കറ്റുകളാണ് നേടിയത്. ഇതിലും പ്രധാനം താരം വിട്ടുനല്‍കിയ റണ്‍നിരക്കാണ്. 4.41 മാത്രമാണ് ഇക്കോണമി റേറ്റ്.

ലോകകപ്പ് പ്രതീക്ഷകള്‍ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിന് മുന്നില്‍ അടിയറവെച്ച് മടങ്ങിയെങ്കിലും ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ ശക്തമായ നിലയില്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും, പേസര്‍ ജസ്പ്രീത് ബൂംറയും ഏകദിന ബാറ്റ്‌സ്മാന്‍, ബൗളിംഗ് റാങ്കിംഗില്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്തി. 

സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്. ഗ്രൂപ്പ് ഘട്ടത്തില്‍ വിരാട് കോഹ്‌ലി അടുപ്പിച്ച് അഞ്ച് അര്‍ദ്ധ സെഞ്ചുറികള്‍ തികച്ചു. ഒരു സെഞ്ചുറി പോലും താരത്തിന് നേടാന്‍ സാധിച്ചിരുന്നില്ല. 

ജസ്പ്രീത് ബൂംറയാകട്ടെ ഒന്‍പത് മത്സരങ്ങളില്‍ നിന്നും 18 വിക്കറ്റുകളാണ് നേടിയത്. ഇതിലും പ്രധാനം താരം വിട്ടുനല്‍കിയ റണ്‍നിരക്കാണ്. 4.41 മാത്രമാണ് ഇക്കോണമി റേറ്റ്. അതേസമയം ലോകകപ്പ് നേടിയ ഇംഗ്ലണ്ടിന്റെയും, റണ്ണര്‍അപ്പ് സ്ഥാനത്തെത്തിയ ന്യൂസിലാന്‍ഡിന്റെയും താരങ്ങള്‍ റാങ്കിംഗില്‍ നില മെച്ചപ്പെടുത്തി. 

ലോകകപ്പ് ഫൈനല്‍ വരെയുള്ള പ്രകടനം വിലയിരുത്തിയാണ് ഐസിസി പുതിയ പട്ടിക. കിവീസ് ക്യാപ്റ്റനും ടൂര്‍ണ്ണമെന്റിലെ താരവുമായ കെയിന്‍ വില്ല്യംസണ്‍ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗിലാണ്. 799 പോയിന്റുകളാണ് അദ്ദേഹത്തിനുള്ളത്. റോസ് ടെയിലര്‍ അഞ്ചാം സ്ഥാനത്തും, ബെന്‍ സ്റ്റോക്‌സ് ടോപ്പ് 20ലും ഇടം നേടി. 

ന്യൂസിലാന്‍ഡിന് എതിരെ നാണക്കേട് ഒഴിവാക്കിയ രവീന്ദ്ര ജഡേജ 24 സ്ഥാനങ്ങള്‍ മുന്നേറി 108ാം സ്ഥാനത്തെത്തി. 

 

 




കൂടുതല്‍വാര്‍ത്തകള്‍.