CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 39 Minutes 50 Seconds Ago
Breaking Now

ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ കുട്ടികളെ ഞെട്ടിച്ച് 14-കാരന്റെ ആത്മഹത്യ; ബാഗ് കൂട്ടുകാരന് നല്‍കിയ ശേഷം ട്രെയിന് മുന്നില്‍ കിടന്ന് മരണം വരിച്ചു; സറേയില്‍ കുട്ടിയെ മരണത്തിലേക്ക് നയിച്ചത് ബുള്ളിയിംഗ്

ബുദ്ധിമുട്ടേറിയ അവസ്ഥയില്‍ എല്ലാവരും പരസ്പരം പിന്തുണയ്ക്കണമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍

തിരക്കേറിയ സമയത്ത് കുതിച്ചെത്തിയ ട്രെയിന് മുന്നില്‍ കിടന്ന് മരണം വരിച്ച് 14-കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥി. ഡസന്‍ കണക്കിന് സഹവിദ്യാര്‍ത്ഥികളെ സാക്ഷിയാക്കിയാണ് കുട്ടി ജീവനൊടുക്കിയത്. തന്റെ ബാഗും മറ്റും സുഹൃത്തിന് കൈമാറിയ ശേഷമാണ് സ്‌കൂള്‍ കഴിഞ്ഞെത്തിയ കുട്ടി പ്ലാറ്റ്‌ഫോമില്‍ നിന്നും ട്രെയിന് മുന്നിലേക്ക് ചാടിയത്. 

സാം കോണര്‍ എന്ന വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. ഇവന്‍ പഠിച്ചിരുന്ന റോമന്‍ കാത്തലിക് കോമ്പ്രിഹെന്‍സീവിലെ ബുള്ളിയിംഗില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് വാദം. സറേ, ചെര്‍ട്ട്‌സിയിലേക്ക് സംഭവം അറിഞ്ഞെത്തിയ പോലീസ് വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പ് നല്‍കിയ ശേഷമാണ് സ്‌പെഷ്യലിസ്റ്റുകളെ ഇവിടേക്ക് എത്തിച്ചത്. പാരാമെഡിക്കുകളും രക്ഷാപ്രവര്‍ത്തനത്തിനായി എത്തി. 

സ്റ്റേഷനില്‍ കണ്ടെത്തിയ പേപ്പറില്‍ 9-ാം വര്‍ഷ വിദ്യാര്‍ത്ഥി ആത്മഹത്യാ കുറിപ്പ് എഴുതിയിരുന്നുവെന്നാണ് സൂചന. പട്ടണത്തിലെ സലീസ്യന്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഇയാള്‍ പഠിച്ചിരുന്നത്. സുഹൃത്തുക്കള്‍ക്ക് തന്റെ ബാഗും ഫോണും കൈമാറിയ ശേഷം ട്രെയിന്‍ വരുന്ന ട്രാക്കില്‍ പോയി കിടക്കുകയായിരുന്നുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷികളായ കുട്ടികള്‍ പറഞ്ഞു. സാം വന്‍തോതില്‍ ബുള്ളിയിംഗിന് വിധേയനായിരുന്നുവെന്ന് സഹവിദ്യാര്‍ത്ഥിയുടെ അമ്മ പറയുന്നു. 

ബുദ്ധിമുട്ടേറിയ അവസ്ഥയില്‍ എല്ലാവരും പരസ്പരം പിന്തുണയ്ക്കണമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കിബ്ബിള്‍ പറഞ്ഞു. എന്നാല്‍ സ്‌കൂളില്‍ ബുള്ളിയിംഗ് പ്രശ്‌നങ്ങളുടെ ചരിത്രമില്ലെന്നാണ് സ്‌കൂള്‍ വക്താവിന്റെ വിശദീകരണം. 




കൂടുതല്‍വാര്‍ത്തകള്‍.