CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 12 Minutes 24 Seconds Ago
Breaking Now

തലയ്ക്ക് തൊട്ടുമീതെ വിമാന ലാന്‍ഡിങ് ; ഞെട്ടലില്‍ ഓടി മാറി ടൂറിസ്റ്റുകള്‍

ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ വിമാനമാണ് ടൂറിസ്റ്റുകളുടെ തലയ്ക്കു മുകളിലൂടെ പറന്നു വന്ന് ലാന്‍ഡ് ചെയ്തത്

വിനോദ സഞ്ചാരികള്‍ തിങ്ങി നിറഞ്ഞ ബീച്ചിനെ തൊട്ട് വിമാനത്തിന്റെ ലാന്‍ഡിങ്. ഗ്രീസിലെ സ്‌കിയാതോസ് എയര്‍പോര്‍ട്ടിലാണ് നടക്കുന്ന രംഗം ഉണ്ടായത്. അപകടം തലനാരിഴയ്ക്കാണ് തെന്നിമാറിയതെന്നു പറയാം. ഇതിന്റെ വീഡിയോ കാര്‍ഗോ സ്‌പോട്ടര്‍ എന്ന യൂട്യൂബ് ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്.

വീഡിയോ കാണുമ്പോള്‍ തന്നെ ഞെട്ടലുണ്ടാകും. ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ വിമാനമാണ് ടൂറിസ്റ്റുകളുടെ തലയ്ക്കു മുകളിലൂടെ പറന്നു വന്ന് ലാന്‍ഡ് ചെയ്തത്. എന്തായാലും ടൂറിസ്റ്റുകള്‍ക്കും വിമാനത്തിന് അകത്തെ യാത്രക്കാര്‍ക്കും കാര്യമായ അപകടം ഒന്നും സംഭവിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.

വിമാനങ്ങളുടെ ലോ ലാന്‍ഡിങ്ങിന് പേരുകേട്ട എയര്‍പോര്‍ട്ടാണ് സ്‌കിയാതോസ്. ബീച്ചിലെത്തുന്ന വിനോദസഞ്ചാരികള്‍ വിമാനത്തിനൊപ്പം സെല്‍ഫിയെടുക്കാറുമുണ്ട്. പക്ഷെ ഇത്ര താഴ്ചയില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നത് ഇത് ആദ്യമായാണെന്നാണ് വിവരം.

വിമാനത്തില്‍ നിന്നും വരുന്ന ശക്തമായ കാറ്റില്‍ ജനങ്ങള്‍ ഒരു വശത്തേക്ക് നീങ്ങുന്നതും കാണാം. പലരും പേടിച്ച് തല താഴ്ത്തുന്നതും ഓടിപ്പോകുന്നതും കാണാം.




കൂടുതല്‍വാര്‍ത്തകള്‍.