Breaking Now

മകനെ ജീവിതമാഘോഷിക്കാന്‍ പഠിപ്പിച്ച് എല്ലാത്തിനും കൂട്ടുനിന്ന അച്ഛന്‍ ജയിലിലായി ; മകന്‍ കൂട്ടുകാരിയെ ബലാത്സംഗം ചെയ്തു !

അഹമ്മദാബാദിലാണ് 16 കാരിയെ ബലാത്സംഗം ചെയ്യാന്‍ 17 കാരനായ മകന് അച്ഛന്‍ കൂട്ടുനിന്നത്.

മകനെ ജീവിതം ആഘോഷിക്കാന്‍ പഠിപ്പിക്കുകയും ബലാത്സംഗത്തിന് പ്രേരിപ്പിക്കുകയും ചെയ്ത അച്ഛന്‍ അറസ്റ്റിലായി. അഹമ്മദാബാദിലാണ് 16 കാരിയെ ബലാത്സംഗം ചെയ്യാന്‍ 17 കാരനായ മകന് അച്ഛന്‍ കൂട്ടുനിന്നത്. മകനെതിരേയും പോലീസ് കേസെടുത്തു.

പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്ന ആണ്‍കുട്ടി ഒരുമിച്ച് പഠിക്കാനെന്ന് പറഞ്ഞ് വീട്ടിലെത്തുമായിരുന്നു. അര്‍ദ്ധരാത്രി വരെ ഇതു തുടരും. ജൂലൈ 11നാണ് കേസിന് ആസ്പദമായ സംഭവം. അര്‍ധരാത്രി കുളിമുറിയില്‍ പോകാനായിട്ടാണ് പെണ്‍കുട്ടിയുടെ അമ്മാവന്‍ എണീറ്റത്. വാതില്‍ അകത്തു നിന്ന് പൂട്ടിയിരിക്കുന്നത് കണ്ട് വാതില്‍ തുറക്കാനായി തട്ടിവിളിച്ചു. അപ്പോള്‍ പെണ്‍കുട്ടിയുടെ സുഹൃത്തായ ആണ്‍കുട്ടിയാണ് വാതില്‍ തുറന്നത്. ഇയാള്‍ ഓടി രക്ഷപ്പെടാന്‍ നോക്കിയെങ്കിലും വീട്ടുകാര്‍ തടഞ്ഞു. ഇതിനു മുമ്പും ആണ്‍കുട്ടി മാനഭംഗപ്പെടുത്തിയിട്ടുണ്ടെന്ന് പെണ്‍കുട്ടി പറയുന്നു. മാളില്‍ സിനിമയ്ക്ക് പോയപ്പോഴായിരുന്നു സംഭവം. ആണ്‍കുട്ടിയുടെ അച്ഛനാണ് സിനിമയ്ക്ക് പോകാന്‍ ടിക്കറ്റെടുത്ത് നല്‍കിയത്. അന്ന് മാളിലെ ശൗചാലയത്തില്‍ വച്ച് പീഡനത്തിനിരയായി. ഈ വിവരം പുറത്തുപറഞ്ഞാല്‍ കുടുംബത്തെ അപമാനിക്കുമെന്ന് ആണ്‍കുട്ടി ഭീഷണിപ്പെടുത്തിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.