ലോകത്താകെ ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍. കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാന്‍ ശ്രമിക്കുന്ന നടിയുമാണിവര്‍. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സമയം ചിലവഴിക്കുന്നതില്‍ ഏറെ സന്തോഷം തോന്നാറുണ്ടെന്ന് സണ്ണി പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ നിഷ, അഷര്‍, നോവ എന്നീ മൂന്നു മക്കളുമായി സണ്ണി കാറില്‍ വന്നിറങ്ങുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
നിഷയുടെ കൈ പിടിച്ച് മറ്റൊരാളെ തോളിലെടുത്ത് നടന്നു നീങ്ങുകയാണ് സണ്ണി. മറ്റൊരു കുഞ്ഞ് ആയയുടെ കയ്യിലാണ്. നിറചിരിയോടെ അമ്മയുടെ ആരാധകരെ നിഷ കൈവീശി കാണിക്കുന്നുണ്ട്.