പാക്കിസ്ഥാന് സൈനീക കോടതി വധശിക്ഷ വിധിച്ച കുല്ഭൂഷന് ജാദവിനായി രാജ്യാന്തര കോടതിയില്‍ വാദിച്ച് ഇന്ത്യന്‍ വിജയം നേടിയെടുത്തത് ഹരീഷ് സാല്‍വയാണ്. ഒരു രൂപ മാത്രം പ്രതിഫലം വാങ്ങി.. സുപ്രീം കോടതിയിലെ പ്രശസ്തനായ അഭിഭാഷകരില്‍ ഒരാളാണ് ഇദ്ദേഹം. നെതര്‍ലാന്‍ഡ്സിലെ ഹേഗിലുള്ള രാജ്യാന്തര നീതിന്യായ കോടതിയില്‍ ഇന്ത്യയ്ക്കായി ഹരീഷ് സാല്വ വാദിച്ചപ്പോള്‍ പാക്കിസ്ഥാനായി വാദിച്ചതു ഖാവര്‍ ഖുറേഷിയാണ്.
മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഹരീഷ് സെല്‍വ പ്രതിഫലം ഒരു രൂപ മാത്രമാണ് വാങ്ങുന്നതെന്ന് അറിയിച്ചത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 18നാണ് കോടതി അന്തിമ വിധി വരും വരെ കുല്ഭൂഷന് ജാദവിന്റെ വധശിക്ഷ നടപ്പാക്കരുതെന്ന് പാക്കിസ്ഥാനോട് ഉത്തരവിട്ടത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ അവസാന ഘട്ടം വാദം നടന്നു. ഖുറേഷിയുടെ വാദങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു ഹരീഷ് സാല്‍വേയുടെ മറുപടികള്‍. പാക്കിസ്ഥാന് കുല്‍ഭൂഷനെതിരെ നിരത്തിയ തെളിവുകള്‍ വ്യാജമാണെന്ന് തെളിവു സഹിതം കോടതിയെ ബോധ്യപ്പെടുത്താന്‍ ഹരീഷ് സാല്വയ്ക്കായി. രാജ്യാന്തര നീതിനയായ കോടതിയില്‍ നിന്നും 16 അംഗ ബെഞ്ചില്‍ 15 ജഡ്ജിമാരുടെ പിന്തുണയോടെ ഇന്ത്യന്‍ നയതന്ത്ര വിജയം തീര്‍ക്കാന്‍ സാല്വയ്ക്കായി. ഒരിക്കല്‍ കൂടി പാകിസ്താന് തിരിച്ചടി നല്കി ഇന്ത്യ..