CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 21 Minutes 39 Seconds Ago
Breaking Now

സന്ദർലാണ്ട് മലയാളി കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ മാതൃകൂട്ടായ്മ

സന്ദർലാണ്ട് : വളർന്നു വരുന്ന മക്കൾക്കുവേണ്ടി പ്രാർത്ഥിക്കാനും അവരുടെ ജീവിതത്തിൽ പരിശുധാല്മ ചൈതന്യത്താൽ നിറഞ്ഞ് ദൈവസ്നേഹം നിറക്കാനുമായി, സന്ദർലാണ്ട് മലയാളി കാത്തലിക് കമ്മ്യുണിറ്റിയുടെ നേതൃത്വത്തിൽ മാതൃകൂട്ടായ്മക്ക് രൂപം നല്കി.

 

മലയാളം കുർബ്ബാനക്ക് ശേഷം ബഹു. ഫാ. സജി തോട്ടത്തിലിന്റെ നേതൃത്വത്തിൽ കൂടിയ മാതൃസംഗമത്തിൽ സന്ദർലാണ്ടിലെ കത്തോലിക്കസമൂഹത്തിലെ ഭൂരിപക്ഷം അമ്മമാരും സന്നിഹിതരായിരുന്നു. എല്ലാ മാസവും ആദ്യ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് തുടങ്ങുന്ന പ്രാർത്ഥനാ യോഗത്തോടെ ആരംഭം കുറിക്കാനുദ്ദേശിക്കുന്ന കൂട്ടായ്മയ്ക്ക് ശ്രിമതി. ട്രീസ സേവിയേരിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി നേതൃത്വംനല്കും.സമൂഹത്തിന്റെ പുരോഗതി കുട്ടികളിലാണെന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാനുള്ള എളിയ പരിശ്രമത്തിന് എല്ലാ കത്തോലിക്കാ വിശ്വാസികളുടെയും മറ്റ് മനുഷ്യസ്നേഹികളുടെയും പിന്തുണ പ്രതീക്ഷിക്കുന്നു

 

 




കൂടുതല്‍വാര്‍ത്തകള്‍.