നെല്‍സണ്‍ മണ്ടേലയുടെ 101ാം ജന്മദിനത്തില്‍ ഓര്‍മ്മ പുതുക്കി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആദ്യം നിര്‍ദ്ദേശിച്ചത് അദ്ദേഹമാണെന്നും പ്രിയങ്ക പറയുന്നു. നെല്‍സണ്‍ മണ്ഡേലയോടൊപ്പമുള്ള ചിത്രം സഹിതമാണ് ട്വീറ്റ് ചെയ്തത്.
നെല്‍സണ്‍ മണ്ഡേലയെ പോലുള്ള നേതാക്കളെയാണ് ലോകം ഇന്ന് ആഗ്രഹിക്കുന്നത്. സത്യം, സ്‌നേഹം, സ്വാതന്ത്ര്യം എന്നിവയുടെ സംഹിതയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹം എന്നും എന്റെ പ്രചോദനവും മാര്‍ഗ്ഗദര്‍ശിയുമായിരിക്കും, പ്രിയങ്ക ട്വീറ്റ് ചെയ്തു. പ്രിയങ്കയുടെ മകനെ മണ്ടെല ലാളിക്കുന്ന ചിത്രം സഹിതമായിരുന്നു ട്വീറ്റ്.
2001ല്‍ മകന്‍ ഫാന്‍സി തൊപ്പി നോക്കി അദ്ദേഹം ഹൃദ്യമായി ചിരിച്ചുവെന്നും പ്രിയങ്ക മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. ജൂലൈ 18ന് ലോകം ദക്ഷിണാഫ്രിക്കന്‍ വിമോചന പോരാളിയായ മണ്ടേലയുടെ ഓര്‍മ്മ പുതുക്കുകയാണ്.