ഇസ്താംബൂള്‍ എയര്‍പോര്‍ട്ടിലെ സിസിടിവി കാമറയില്‍ പതിഞ്ഞ രംഗം ഏവരിലും ചിരി പടര്‍ത്തുന്നതാണ്. ആദ്യമായി വിമാനയാത്ര നടത്തുന്ന ഏതൊരാള്‍ക്കും അബദ്ധങ്ങള്‍ പിണയാം. ഇവിടെ അത്തരത്തില്‍ യുവതിയ്ക്ക് പറ്റിയ അബദ്ധമാണ് വാര്‍ത്തയായത്. വിമാനത്തിനുള്ളിലേക്ക് പോകുന്നതിന് ലഗ്ഗേജുകള്‍ കയറ്റിവിടുന്ന കണ്‍വെയര്‍ ബെല്‍റ്റില്‍ കയറിയ യുവതിയുടെ വീഡിയോയാണ് വൈറലാകുന്നത്.
ചെക്ക് ഇന്‍ കൗണ്ടറുകളില്‍ നിന്ന് മുന്നില്‍ കണ്ട വഴിയിലൂടെ നടന്ന് വിമാനത്തിനുള്ളിലേക്ക് കടക്കാമെന്നായിരുന്നു യാത്രക്കാരിയുടെ ധാരണ. നേരെ കാലെടുത്ത് വച്ചത് സാധനങ്ങള്‍ കൊണ്ടുപോകുന്ന കണ്‍വെയര്‍ ബല്‍റ്റിലേക്കാണ്. ചുറ്റും ഉള്ളവര്‍ ഞെട്ടുകയും തടയാന്‍ ശ്രമിക്കും മുമ്പ് ബല്‍റ്റില്‍ കയറിയ യുവതി നിലതെറ്റി വീഴുന്നതും കാണാം. സമീപത്തുള്ളവര്‍ ഓടിയെത്തി യുവതിയെ പിടിച്ചെണീപ്പിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് വൈറലാകുന്നത്.