CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 7 Seconds Ago
Breaking Now

ഈ നാടകം 8 തവണ കണ്ടിട്ടുണ്ട്; ഹഫീദ് സയീദിനെ അറസ്റ്റ് ചെയ്ത പാക് നടപടിയെ വിമര്‍ശിച്ച് ഇന്ത്യയുടെ മറുപടി ഇതാണ്

സയീദിന്റെ അറസ്റ്റില്‍ വലിയ പ്രധാന്യം കല്‍പ്പിക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ല.

2008 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹഫീസ് സയീദിനെ അറസ്റ്റ് ചെയ്ത പാക് നടപടി വെറും സാങ്കല്‍പ്പിക നടപടി മാത്രമെന്ന് ഇന്ത്യ. സയീദിന്റെ അറസ്റ്റില്‍ വലിയ പ്രധാന്യം കല്‍പ്പിക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ല. 

'2001 മുതല്‍ ഈ നാടകം എട്ട് തവണ കണ്ടിട്ടുണ്ട്. ആളെ കാണിക്കാനുള്ള പാഴ്‌വേലയല്ലാതെ എന്തെങ്കിലും ചെയ്യുമോയെന്നതാണ് ചോദ്യം. ഹഫീസ് സയീദിനെ വിചാരണ നടത്തി ഭീകര പ്രവര്‍ത്തനങ്ങളില്‍ ശിക്ഷിക്കുമോയെന്നതാണ് നോക്കേണ്ടത്', വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. 

ഓരോ തവണയും പാകിസ്ഥാന്‍ സയീദിനെ അറസ്റ്റ് ചെയ്യുകയും, വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് പുറത്തുവിടുകയും ചെയ്യുന്നതാണ് പതിവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാനിലെ പഞ്ചാബില്‍ വെച്ചാണ് സയീദിനെ തീവ്രവാദ വിരുദ്ധ വകുപ്പ് അറസ്റ്റ് ചെയ്തത്. 

ആശ്വാസ നടപടികള്‍ കൊണ്ട് ലോകത്തെ കാണിക്കാന്‍ മാത്രമാണ് ഉപകരിക്കുക. ഇതിന് പകരം ശക്തമായ നടപടിയാണ് ഇന്ത്യയെയും, ലോകത്തെയും ബോധിപ്പിക്കാന്‍ വേണ്ടതെന്നും കുമാര്‍ വ്യക്തമാക്കി. 

 

 




കൂടുതല്‍വാര്‍ത്തകള്‍.