CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 3 Seconds Ago
Breaking Now

തപ്‌സി ചീപ്പ് ആക്ടര്‍, തലയ്ക്ക് നല്ല സുഖമില്ലെന്നും ട്രോള്‍ ; വിമര്‍ശകന്റെ വായ് അടപ്പിച്ച് നടിയുടെ മറുപടി

നടി തപ്‌സി പന്നുവിനെക്കുറിച്ചുള്ള ട്രോളും അതിന് നടി നല്‍കിയ കിടിലന്‍ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയിലുള്ള ചര്‍ച്ചാവിഷയം. ഓം സിങ് യാദവ് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് തപ്‌സി ഒരു ചീപ്പ് ആക്ടറാണെന്നും തലയ്ക്ക് നല്ല സുഖമില്ലാത്തയാളാണെന്നും ട്വീറ്റുകള്‍ വന്നത്.

പരിഹാസം രൂക്ഷമായതിനെതുടര്‍ന്ന് തപ്‌സി തന്നെ ഇതിനെതിരെ ട്വീറ്റ് ചെയ്ത് രംഗത്തെത്തി. ശരിയാണ് സര്‍ എപ്പോഴാണ് അങ്ങയുടെ തെറാപ്പി ചികിത്സ എനിക്ക് നല്‍കുന്നത്. പിന്നെ എങ്ങനെയാണ് വിലയേറിയ ഒരു അഭിനേത്രിയായി തീരുന്നതെന്നും പറഞ്ഞുതന്നാലും തപ്‌സി ട്വീറ്റ് ചെയ്തു

അതേസമയം ഇത്തരം ട്രോളുകള്‍ വെറുതെ സമയം കൊല്ലികളാണന്നും ഇതിനൊന്നും മറുപടി കൊടുക്കേണ്ട യാതൊരു ബാധ്യതയും നടിക്കില്ലെന്നുമാണ് ഒരു കൂട്ടം ആരാധകരുടെ പക്ഷം.

 




കൂടുതല്‍വാര്‍ത്തകള്‍.