CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 7 Seconds Ago
Breaking Now

നാട്ടിലെ വിഐപി സംസ്‌കാരം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപനം; കക്കൂസിന് മുന്നിലും ബയോമെട്രിക് മെഷീന്‍ സ്ഥാപിച്ച് ഇമ്രാന്‍ ഖാന്‍; ഇതെന്ത് പുരോഗമനം?

തലസ്ഥാനമായ ഇസ്ലാമാബാദിലെ വിവിഐപി സംസ്‌കാരം അവസാനിപ്പിക്കുമെന്നാണ് ഖാന്‍ പ്രസ്താവിച്ചിരുന്നത്.

വിഐപി സംസ്‌കാരം എന്താണെന്ന് പറയേണ്ട കാര്യമില്ലല്ലോ. ഏതൊരു സാധാരണക്കാരനും അനുഭവിച്ചിരിക്കും ആ അവസ്ഥ. ട്രാഫിക് ബ്ലോക്കില്‍ പാടുപെട്ട് കുടുങ്ങി കിടക്കുമ്പോള്‍ ചുവപ്പ് സിഗ്‌നലൊന്നും പരിഗണിക്കാതെ മന്ത്രിമാരുടെ വാഹനങ്ങള്‍ കുതിച്ച് പായുന്നത് കണ്ടിട്ടില്ലേ, ഇതും ഒരു തരം വിഐപി സംസ്‌കാരം തന്നെ. സാധാരണക്കാരേക്കാള്‍ എന്തൊക്കെയോ അധികാരങ്ങള്‍ കൂടുതലുണ്ടെന്ന നിലപാട് തിരുത്തുമെന്ന് പ്രഖ്യാപിച്ചാണ് തെഹ്രിക്ഇഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാന്‍ പാകിസ്ഥാനില്‍ അധികാരത്തില്‍ എത്തിയത്. 

തലസ്ഥാനമായ ഇസ്ലാമാബാദിലെ വിവിഐപി സംസ്‌കാരം അവസാനിപ്പിക്കുമെന്നാണ് ഖാന്‍ പ്രസ്താവിച്ചിരുന്നത്. എന്നാല്‍ ഇന്‍ഡസ്ട്രീസ് & പ്രൊഡക്ഷന്‍ മന്ത്രാലയത്തിലെ കക്കൂസിന് മുന്നില്‍ ഉന്നത റാങ്കിലുള്ള ഓഫീസര്‍മാര്‍ക്ക് മാത്രം പ്രവേശനം നിജപ്പെടുത്താന്‍ സ്ഥാപിച്ച ബയോമെട്രിക് മെഷീന്‍ സ്ഥാപിച്ചെന്ന റിപ്പോര്‍ട്ടുകളാണ് ഈ അവകാശവാദത്തിന് തിരിച്ചടിയാകുന്നത്. 

ഇന്റര്‍നെറ്റിന് ഈ പുരോഗമനം ഒട്ടും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. വിവിഐപി സംസ്‌കാരം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ട് ഇമ്രാന്‍ ഖാന്‍ ഇത്തരം കാര്യങ്ങള്‍ക്ക് അനുമതി നല്‍കിയ രീതിയാണ് ജനങ്ങളെ അമ്പരപ്പിലാക്കുന്നത്. അഡീഷണല്‍ സെക്രട്ടറി മുതല്‍ മുകളിലേക്ക് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ബാത്ത്‌റൂം ഉപയോഗിക്കാന്‍ വേണ്ടിയാണ് ഈ രീതിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

വിഐപി സംസ്‌കാരം അവസാനിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച പ്രധാനമന്ത്രി വിവിഐപി ടോയ്‌ലെറ്റ് സ്ഥാപിച്ച അവസ്ഥയിലാണ് കലാശിച്ചതെന്ന് മാധ്യമപ്രവര്‍ത്തക നൈല ഇനായത് പ്രതികരിച്ചത്.  

 

 




കൂടുതല്‍വാര്‍ത്തകള്‍.