CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 9 Seconds Ago
Breaking Now

രണ്ട് ബ്രിട്ടീഷ് ടാങ്കറുകള്‍ പിടിച്ചെടുത്ത് ഇറാന്റെ തിരിച്ചടി; ഗുരുതരമായ പ്രതികാര നടപടി ഉടനെന്ന് ബ്രിട്ടീഷ് മന്ത്രിമാര്‍; ഗള്‍ഫ് സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു; യുകെ കപ്പലുകള്‍ ഹോര്‍മുസ് സ്‌ട്രെയിറ്റില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ഉത്തരവ്; ബ്രിട്ടന്‍ യുദ്ധത്തിലേക്കോ?

ബ്രിട്ടീഷ് കപ്പലുകള്‍ പിടിച്ചെടുത്തതിന് പിന്നാലെ തെരേസ മേയുടെ അധ്യക്ഷതയില്‍ അടിയന്തര കോബ്രാ സെക്യൂരിറ്റി കമ്മിറ്റി യോഗം ചേര്‍ന്നു.

ഗള്‍ഫിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് ബ്രിട്ടീഷ് ഓയില്‍ ടാങ്കറുകള്‍ പിടിച്ചെടുത്ത് ഇറാന്റെ തിരിച്ചടി. തങ്ങളുടെ കപ്പല്‍ പിടിച്ച ബ്രിട്ടനോട് ഇത് തിരികെ വിട്ടില്ലെങ്കില്‍ നടപടി ഉറപ്പെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇറാനിയന്‍ റെവല്യൂഷനറി ഗാര്‍ഡിന്റെ നടപടി. ഇതോടെ യുദ്ധസമാനമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഹോര്‍മുസ് സ്‌ട്രെയിറ്റിലൂടെ കടന്നുപോകവെയാണ് സ്‌റ്റെനാ ഇംപെറോ കപ്പല്‍ പിടിച്ചെടുത്തത്. ഗറില്ലാ രീതിയുള്ള അക്രമത്തിലാണ് കപ്പല്‍ പിടിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ വെച്ചാണ് സംഭവം. കപ്പലിലുള്ള 23 ജീവനക്കാരും ബ്രിട്ടീഷുകാരല്ലെന്നാണ് കരുതുന്നത്. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറാന്‍ തലവേദന മാത്രമാണെന്നും തന്റെ വാക്കുകള്‍ ശരിവെയ്ക്കുന്ന തരത്തിലുള്ള നടപടികളാണ് ഇവര്‍ നടത്തുന്നതെന്നുമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. ബ്രിട്ടീഷ് കപ്പലുകള്‍ പിടിച്ചെടുത്ത വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി തെരേസ മേയുടെ അധ്യക്ഷതയില്‍ അടിയന്തര കോബ്രാ സെക്യൂരിറ്റി കമ്മിറ്റി യോഗം ചേര്‍ന്നു. 

തല്‍ക്കാലത്തേക്ക് ബ്രിട്ടീഷ് കപ്പലുകള്‍ ഹോര്‍മുസ് സ്‌ട്രെയിറ്റില്‍ നിന്നും അകത്തുനില്‍ക്കാനും മുന്നറിയിപ്പ് നല്‍കി. ഇറാന്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലേക്ക് നൂറുകണക്കിന് ട്രൂപ്പുകകളെയും, യുദ്ധവിമാനങ്ങളും, വ്യോമ പ്രതിരോധ മിസൈലുകളും അയയ്ക്കുമെന്ന് യുഎസ് ഡിഫന്‍സ് സെക്രട്ടറി റിച്ചാര്‍ഡ് സ്‌പെന്‍സര്‍ വ്യക്തമാക്കി. മേഖലയിലുള്ള റോയല്‍ നേവിയുടെ എച്ച്എംഎസ് മോണ്ട്‌റോസ് യുദ്ധകപ്പലിന് പുറമെ എച്ച്എംഎസ് ഡങ്കന്‍ ഡിസ്‌ട്രോയറും ഇവിടേക്ക് അയയ്ക്കും. 

രണ്ട് ബ്രിട്ടീഷ് ഓയില്‍ ടാങ്കറുകള്‍ പിടിച്ച ഇറാന്റെ നടപടി അസ്വീകാര്യമാണെന്ന് അടിയന്തര യോഗത്തിന് ശേഷം ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ട് വ്യക്തമാക്കി. സ്‌റ്റെനാ ഇംപെറോ കപ്പില്‍ വളഞ്ഞ ഇറാന്‍ യുദ്ധകപ്പലുകള്‍ ഇവരോട് ഇറാന്‍ തീരത്തേക്ക് തിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. രണ്ടാമത്തെ കപ്പലായ മെസ്ദാര്‍ ലിബിയന്‍ പതാക ഏറുന്നതാണെങ്കിലും ബ്രിട്ടീഷ് കമ്പനി നോര്‍ബള്‍ക് ഷിപ്പിംഗിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഈ കപ്പല്‍ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.