CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 54 Minutes 35 Seconds Ago
Breaking Now

രഘുറാം രാജന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറാകുമോ? കേന്ദ്ര ബാങ്കിലെ ജോലിയില്‍ ഏറെ രാഷ്ട്രീയമുണ്ട്; ബ്രിട്ടനിലെ രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ച് വലിയ അറിവില്ല; ഇത് മനസ്സിലാക്കാതെ ഈ വെല്ലുവിളി ഏറ്റെടുക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍

ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ജോലിക്ക് അപേക്ഷിച്ചിട്ടില്ലെന്നാണ് രാജന്റെ നിലപാട്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഗവര്‍ണറാണ് രഘുറാം രാജന്‍. ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധനായ രാജനെ ഇന്ത്യയുടെ കേന്ദ്ര ബാങ്കില്‍ നിന്നും പുറത്തേക്കുള്ള വഴികാണിച്ചത് വര്‍ദ്ധിച്ച രാഷ്ട്രീയ ഇടപെടലുകളാണ്. ഇപ്പോള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണര്‍ ആകാനുള്ള ഓഫറാണ് രാജന് മുന്നിലുള്ളത്. ആ വെല്ലുവിളി അദ്ദേഹം സ്വീകരിക്കുമോ? ചിലപ്പോള്‍ സ്വീകരിക്കും, മറിച്ചായാല്‍ ഉപേക്ഷിക്കും, കാരണം തികച്ചും രാഷ്ട്രീയം മാത്രമെന്ന് പറയുന്നു രഘുറാം രാജന്‍. 

സെന്‍ഡ്രല്‍ ബാങ്കുകളിലെ ഗവര്‍ണര്‍ ജോലിയില്‍ ഏറെ രാഷ്ട്രീയം നിറഞ്ഞതാണെന്നത് തന്നെയാണ് ഇതിന് കാരണമെന്ന് രാജന്‍ തറപ്പിച്ച് പറയുന്നു. ത്രെഡ്‌നീഡില്‍ സ്ട്രീറ്റില്‍ കാനഡക്കാരന്‍ മാര്‍ക്ക് കാര്‍ണിയുടെ പിന്‍ഗാമി ആരാകുമെന്ന ചോദ്യം അദ്ദേഹം ചിരിച്ച് തള്ളി. പക്ഷെ ഗവര്‍ണര്‍ പദത്തില്‍ എത്തുന്ന വ്യക്തി ആ രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷത്തെക്കുറിച്ച് വ്യക്തമായ അറിവുള്ള വ്യക്തി ആയിരിക്കണമെന്ന് കൂട്ടിച്ചേര്‍ത്തു. 

വെസ്റ്റ്മിന്‍സ്റ്ററിലെ അന്തരീക്ഷത്തെക്കുറിച്ച് തനിക്ക് ആഴത്തിലുള്ള അവബോധം ഇല്ലെന്നും രാജന്‍ വ്യക്തമാക്കി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ടോപ്പ് ജോലിക്കായി ഐഎംഎഫ് മുന്‍ ചീഫ് ഇക്കണോമിസ്റ്റായ രാജന് പുറമെ ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റി മേധാവി ആന്‍ഡ്രൂ ബെയ്‌ലിയുടെ പേരും പറഞ്ഞു കേള്‍ക്കുന്നു. ബ്രക്‌സിറ്റ് എന്ന വെല്ലുവിളി മുന്നിലുള്ളതിനാല്‍ ഇന്ത്യക്കാരനായ രഘുറാം രാജനെയാണ് ബ്രിട്ടന് താല്‍പര്യം എന്നതാണ് വസ്തുത. ആഗോള തലത്തില്‍ ബ്രിട്ടനെ മുന്നോട്ട് നയിക്കാന്‍ രാജനാണ് അനുയോജ്യന്‍ എന്ന് സാമ്പത്തിക മേലാളന്‍മാര്‍ വിലയിരുത്തുന്നു. 

താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ജോലിക്ക് അപേക്ഷിച്ചിട്ടില്ലെന്നാണ് രാജന്റെ നിലപാട്. അതേസമയം ചാന്‍സലര് ഫിലിപ്പ് ഹാമണ്ട് ഇന്റര്‍വ്യൂ നടത്തുന്ന സമയത്താണ് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ യുകെ സന്ദര്‍ശനം നടത്തിയത് എന്നതാണ് ശ്രദ്ധേയമാകുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.