CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 19 Seconds Ago
Breaking Now

പീഡനക്കേസില്‍ തെളിവില്ല; ഫുട്‌ബോള്‍ സൂപ്പര്‍താരം നെയ്മര്‍ക്ക് എതിരെയുള്ള കേസ് അവസാനിപ്പിച്ച് പോലീസ്; പോലീസിനെ വിലയ്‌ക്കെടുത്തെന്ന് പരാതിക്കാരി

തെളിവുകളുടെ അഭാവത്തിലാണ് കേസ് അവസാനിപ്പിക്കാന്‍ ബ്രസീല്‍ പോലീസ് തീരുമാനിച്ചതെന്ന് സാവോപോളോ അറ്റോണി ജനറലിന്റെ ഓഫീസ് അറിയിച്ചു.

ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ക്കെതിരെയുള്ള ലൈംഗിക പീഡന കേസ് തെളിവില്ലെന്ന് പറഞ്ഞ് അവസാനിപ്പിക്കുന്നു. തെളിവുകളുടെ അഭാവത്തിലാണ് കേസ് അവസാനിപ്പിക്കാന്‍ ബ്രസീല്‍ പോലീസ് തീരുമാനിച്ചതെന്ന് സാവോപോളോ അറ്റോണി ജനറലിന്റെ ഓഫീസ് അറിയിച്ചു. പോലീസിന്റെ തീരുമാനം അറ്റോണി ജനറല്‍ അധികൃതര്‍ പരിശോധിച്ച് വരികയാണ്. 

ഈ വിഷയത്തില്‍ അന്തിമതീരുമാനം ഒരു ജഡ്ജാണ് സ്വീകരിക്കുക. പോലീസിന്റെ തീരുമാനത്തില്‍ പ്രതികരിക്കാന്‍ നെയ്മറുടെ വക്താവ് തയ്യാറായിട്ടില്ല. മെയ് മാസത്തില്‍ പാരീസിലെ ഹോട്ടലില്‍ വെച്ച് ബ്രസീലിയന്‍ സ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണങ്ങള്‍ താരം തള്ളിയിരുന്നു. ബ്രസീലിന്റെ കോപ്പാ അമേരിക്കാ തയ്യാറെടുപ്പുകളെ പോലും കരിനിഴല്‍ വീഴ്ത്തിയാണ് വിവാദം ആളിക്കത്തിയത്. 

നജീലാ ട്രിന്‍ഡേഡ് എന്ന സ്ത്രീയാണ് പീഡന പരാതി ഉന്നയിച്ചത്. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ വാട്‌സ്ആപ്പ് സന്ദേശങ്ങളും, ചിത്രങ്ങളും നെയ്മര്‍ പുറത്തുവിട്ടത് പ്രശ്‌നം കൂടുതല്‍ വഷളാക്കി. ഈ സന്ദേശങ്ങളുടെ പേരില്‍ താരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു. 

ഇതിനിടെ പോലീസിന്റെ അലംഭാവവും, കേസ് വാദിക്കാന്‍ അഭിഭാഷകര്‍ തയ്യാറാകാതെയും വന്നതോടെ അധികൃതരെ വിലയ്‌ക്കെടുത്തെന്നാണ് പരാതിക്കാരിയുടെ ആരോപണം. ട്രിന്‍ഡേഡിന്റെ വീട്ടില്‍ നടന്ന മോഷണത്തില്‍ ഒരു ടാബ്‌ലെറ്റ് മോഷണം പോയിരുന്നു. ഇതില്‍ സുപ്രധാന തെളിവ് ഉണ്ടെന്നാണ് പരാതിക്കാരി പറയുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.