Breaking Now

ഷാരൂഖ് ഖാനൊപ്പം മെല്‍ബണ്‍ മേളയില്‍ വിജയ് സേതുപതി

തമിഴ്‌നാട്ടില്‍ സമീപകാലത്ത് ഒരു നടനും എത്തിപ്പിടിക്കാനാകാത്ത ഉയരത്തിലാണ് വിജയ് സേതുപതി എത്തിയിരിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ താരം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായി. ഇപ്പോഴിതാ മെല്‍ബണ്‍ ഫിലിം ഫെസ്റ്റിവലില്‍ ഷാരൂഖ് തിളങ്ങി വിജയ് സേതുപതി.

സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രം മേളയില്‍ മൂന്നു വിഭാഗങ്ങളില്‍ മത്സരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് വിജയ് സേതുപതി മെല്‍ബണില്‍ എത്തിയത്. സംവിധായകന്‍ ത്യാഗരാജ കുമാരസ്വാമി, നടി ഗായത്രി ശങ്കര്‍ എന്നിവരും വിജയ് സേതുപതിക്കൊപ്പം മേളയില്‍ എത്തിയിട്ടുണ്ട്.

ഷാരൂഖ് ഖാനൊപ്പം തബു, കരണ്‍ ജോഹര്‍, അര്‍ജുന്‍ കപര്‍, ശ്രീറാം രാഘവന്‍, സോയ അക്തര്‍, റിമ ദാസ് തുടങ്ങിയവര്‍ മേളയില്‍ പങ്കെടുക്കും. ആഗസ്ത് 8ന് ആരംഭിക്കുന്ന മേള 15ന് അവസാനിക്കും. ഇന്ത്യയില്‍ നിന്നുള്ള അറുപത് സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

 

 




കൂടുതല്‍വാര്‍ത്തകള്‍.