Breaking Now

വിവാഹം ഉടനുണ്ടാകും ; ഭാവി വരനെ കുറിച്ച് തമന്ന

തമന്നയുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമാണ് ആരാധകരും സിനിമാലോകവും ഒന്നടങ്കം ചര്‍ച്ച ചെയ്യുന്നത്. ഇതിനിടയില്‍ തന്റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കി താരം രംഗത്തെത്തിയിരിക്കുകയാണ്.

അമ്മ വരനെ അന്വേഷിക്കുകയാണ്. വിവാഹം അധികം വൈകാതെ തന്നെ ഉണ്ടാകുമെന്നാണ് താരം അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. വരനെ കണ്ടെത്താനായി മാതാപിതാക്കളെ ഏല്‍പ്പിച്ചിരിക്കുകയാണ്, വാര്‍ത്തകള്‍ പ്രചരിച്ചതുപോലെ തനിക്ക് പ്രണയമൊന്നും ഇല്ലെന്നാണ് താരം പറയുന്നത്.

വിവാഹം തീരുമാനിച്ച് കഴിഞ്ഞാല്‍ എല്ലാവരെയും അറിയിക്കുമെന്നും താരം പറഞ്ഞു. ഇതോടെ വിവാഹം കഴിഞ്ഞാലും സിനിമയില്‍ തുടരുമോ എന്നാണ് ആരാധകരുടെ ചോദ്യം.

 




കൂടുതല്‍വാര്‍ത്തകള്‍.