Breaking Now

സത്യന് ശമ്പളം 12,000; മധുവിന് 2000 രൂപ; ലാഭം കൊണ്ടൊരു തീയേറ്റര്‍; ചെമ്മീന്‍ 54 വര്‍ഷങ്ങള്‍ ആഘോഷിക്കുമ്പോള്‍!

ചെമ്മീന്‍, മലയാളികളുടെ മാത്രമല്ല ലോകസിനിമാ പ്രേമികളുടെ തന്നെ മനംകവര്‍ന്ന ചിത്രമാണ് ഇത്. 1957-ല്‍ തകഴി എഴുതിയ നോവല്‍ മലയാളത്തില്‍ സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയിരുന്നു. 50 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ നോവല്‍ സിനിമയാക്കാന്‍ രാമു കാര്യാട്ട് 1962-ലാണ് തീരുമാനിക്കുന്നത്. 

1965 ആഗസ്റ്റ് 19-ന് റിലീസ് ചെയ്ത ചെമ്മീന്‍ 54 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മലയാള സിനിമാ ലോകത്തെ സുപ്രധാന സ്ഥാനം നിലനിര്‍ത്തുന്നു. കാന്‍സ്, ഷിക്കാഗോ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിച്ചിച്ച ചിത്രം ഷിക്കാഗോയില്‍ സെര്‍ട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് നേടി. 

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ സഹായത്തോടെ സിനിമ നിര്‍മ്മിക്കാനാണ് രാമു കാര്യാട്ട് ആദ്യം ശ്രമിച്ചതെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് യുവ ബിസിനസ്സുകാരന്‍ ബാബു സേട്ട് നിര്‍മ്മാണം ഏറ്റെടുത്തത്. നാട്ടിക ബീച്ചില്‍ ഷൂട്ട് ചെയ്ത ചിത്രത്തില്‍ അഭിനയിക്കാന്‍ അന്നത്തെ സൂപ്പര്‍താരം സത്യന് നല്‍കിയ ശമ്പളം 12000 രൂപയാണ്, മധുവിന് 2000 രൂപയും!

8 ലക്ഷം രൂപയായിരുന്നു ചിത്രത്തിന് ആകെ ചെലവ്. 40 ലക്ഷം രൂപയ്ക്കടുത്ത് ലാഭവും നേടി. ഈ ലാഭവിഹിതം ഉപയോഗിച്ചാണ് നിര്‍മ്മാതാവ് എറണാകുളത്ത് കവിത തീയേറ്റര്‍ നിര്‍മ്മിച്ചത്. ചെമ്മീന്‍ സിനിമ 54 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മലയാള സിനിമയ്ക്ക് മാതൃകാപരമായ പല കാര്യങ്ങളും ആ ചിത്രം നല്‍കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.