Breaking Now

കളി വേറെ ലെവലാണ് ഭായി; വിജയ് സേതുപതി ആമിര്‍ ഖാനൊപ്പം കൈകോര്‍ക്കുന്നു!

തമിഴ് സിനിമയെ പുതിയ തലങ്ങളിലേക്ക് എത്തിക്കുകയാണ് വിജയ് സേതുപതി. മെല്‍ബണില്‍ നടന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ സൂപ്പര്‍ ഡീലക്‌സിലെ പ്രകടനത്തിന് മികച്ച നടനുള്ള അവാര്‍ഡും അദ്ദേഹ്തതെ തേടിയെത്തി. ഓസ്‌ട്രേലിയയില്‍ ചിത്രത്തിന്റെ സ്‌ക്രീനിംഗിന് സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജ, നടി ഗായത്രി എന്നിവര്‍ക്കൊപ്പം വിജയ് സേതുപതിയും എത്തിയിരുന്നു. 

ഏതാനും മാസം മുന്‍പാണ് വിജയ് സേതുപതി ബോളിവുഡ് പെര്‍ഫെക്ഷനിസ്റ്റ് ആമിര്‍ ഖാനൊപ്പം അഭിനയിക്കുന്നതായി വാര്‍ത്തകള്‍ എത്തിയത്. സംഗതി ശരിയാണെന്നും, ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് താരം. വിജയ് സേതുപതി അഭിനയിക്കുന്ന സംഗ തമിഴന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ ആമിര്‍ ഖാന്‍ നേരിട്ട് എത്തിയിരുന്നു. 

ബോളിവുഡ് താരം ഷാറൂഖ് ഖാനൊപ്പം മെല്‍ബണില്‍ വിജയ് സേതുപതി വേദി പങ്കിട്ടിരുന്നു. നിര്‍മ്മാണം പുരോഗമിക്കുന്ന ഏതാനും തമിഴ് ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തുവരാനുണ്ട്. ആമിര്‍ ഖാനൊപ്പമുള്ള ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് വിജയ് സേതുപതി വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.