CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 24 Seconds Ago
Breaking Now

സമ്മര്‍ദത്തില്‍ നിന്നും രക്ഷപ്പെടാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ മദ്യത്തിലും, മയക്കുമരുന്നിലും അഭയം തേടുന്നുവോ? ഈ ഉപയോഗങ്ങളുടെ പേരില്‍ മാത്രം കഴിഞ്ഞ വര്‍ഷം എടുത്തത് 7000 സിക്ക് ലീവ്; സ്ഥിതി ആശങ്കാജനകമെന്ന് ആല്‍ക്കഹോള്‍ ചേഞ്ച് യുകെ

പതിവായി മദ്യവും, മയക്കുമരുന്നിലും അഭയം പ്രാപിക്കുന്നതോടെ മാനസിക ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയാണ്

മയക്കുമരുന്നും, മദ്യപാനവും നടത്തി എന്‍എച്ച്എസ് ജീവനക്കാര്‍ കഴിഞ്ഞ വര്‍ഷം എടുത്തത് 7000 ദിവസത്തെ സിക്ക് ലീവെന്ന് കണക്കുകള്‍. എന്‍എച്ച്എസ് അനിയന്ത്രിതമായി തുടരുന്ന സമ്മര്‍ദത്തെ അതിജീവിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ വന്നതോടെ ഹെല്‍ത്ത് സര്‍വ്വീസ് ജീവനക്കാര്‍ മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും വഴി തെരഞ്ഞെടുക്കുകയാണെന്ന് ആല്‍ക്കഹോള്‍ ചേഞ്ച് യുകെ പറയുന്നു. 

എന്നാല്‍ ഈ വഴിയെ പോകുന്നത് ജീവനക്കാരുടെ മാനസിക ആരോഗ്യം ഉള്‍പ്പെടെ കുഴപ്പത്തിലാക്കി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്. എടുക്കുന്ന തീരുമാനങ്ങളെ പോലും സ്വാധീനിക്കുന്ന തരത്തില്‍ ആശങ്കാജനകമാണ് സ്ഥിതിവിശേഷം. പതിവായി മദ്യവും, മയക്കുമരുന്നിലും അഭയം പ്രാപിക്കുന്നതോടെ മാനസിക ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയാണ്. ഇതോടെ ജോലിയില്‍ നിന്നും കൂടുതല്‍ സമയം വിട്ടുനില്‍ക്കേണ്ട അവസ്ഥയും നേരിടുന്നു. 

ലണ്ടനിലെ ബാര്‍ട്‌സ് ഹെല്‍ത്ത് എന്‍എച്ച്എസ് ട്രസ്റ്റാണ് ഏറ്റവും കൂടുതല്‍ സിക്ക് ലീവ് നല്‍കിയ എന്‍എച്ച്എസ് ട്രസ്റ്റ്. 12 മാസത്തിനിടെ 428 ലീവുകള്‍. 2017 ഡിസംബര്‍ മുതല്‍ 2018 നവംബര്‍ വരെയുള്ള കണക്ക് പ്രകാരം ഇംഗ്ലണ്ടില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ രോഗബാധിതരായ ദിവസങ്ങള്‍ 19 വര്‍ഷത്തിന് തുല്യമാണെന്ന് എന്‍എച്ച്എസ് ഡിജിറ്റല്‍ പറയുന്നു. 

107 എന്‍എച്ച്എസ് ട്രസ്റ്റുകളും, മൂന്ന് ക്ലിനിക്കല്‍ കമ്മീഷണിംഗ് ഗ്രൂപ്പുകളുമാണ് മയക്കുമരുന്നും, മദ്യവും പോലുള്ളവ ഉപയോഗിച്ചതിന്റെ പേരില്‍ ജീവനക്കാരുടെ ലീവ് രേഖപ്പെടുത്തിയത്. ജോലിയില്‍ വര്‍ദ്ധിക്കുന്ന സമ്മര്‍ദത്തില്‍ നിന്നും രക്ഷ നേടാനാണ് ജീവനക്കാര്‍ ഈ വഴി തെരഞ്ഞെടുക്കുന്നതെന്ന് ആല്‍ക്കഹോള്‍ ചേഞ്ച് യുകെ വ്യക്തമാക്കി. 

ജീവനക്കാരെ സഹായിക്കുന്ന അന്തരീക്ഷം എന്‍എച്ച്എസ് ആശുപത്രികളില്‍ ഉണ്ടായില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നാണ് മുന്നറിയിപ്പ്.




കൂടുതല്‍വാര്‍ത്തകള്‍.