CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 57 Seconds Ago
Breaking Now

ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി, സമാനതകള്‍ ഇല്ലാത്ത അനുഭവമെന്ന് മുഖ്യമന്ത്രി

തന്റെ വരുമാനത്തില്‍ നിന്ന് ഒരു പങ്കാണ് ഇലിസ് സര്‍ക്കോണ എന്ന യുവതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരിക്കുന്നത്.

കേരളത്തിന് സഹായവുമായി ലാത്വിയന്‍ യുവതിയും. കേരളത്തില്‍ വെച്ച് കൊലലപ്പെടട ലാത്വിയന്‍ യുവതിയുടെ സഹോദരിയാണ് ദുരിതാശ്വാസ നിധിയിലേക്ക് സഹായ ഹസ്തം നീട്ടുന്നത്. സമാനതകള്‍ ഇല്ലാത്ത അനുഭവം എന്നാണ് ഇലിസയുടെത് എന്ന് മുഖ്യമന്ത്രി പിണറായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തന്റെ വരുമാനത്തില്‍ നിന്ന് ഒരു പങ്കാണ് ഇലിസ് സര്‍ക്കോണ എന്ന യുവതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരിക്കുന്നത്. പ്രാര്‍ത്ഥനകളിലും ഓര്‍മ്മകളിലും മലയാളികള്‍ എന്നുമുണ്ടെന്ന് പറഞ്ഞ ഇലിസ് സര്‍ക്കോണ വിഷമമേറിയ അവസ്ഥയില്‍ കേരളീയര്‍ക്കൊപ്പമെന്ന സന്ദേശത്തോടെയാണ് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയത്.

ഫെയ്‌സ്ബുക്ക് കുറിപ്പ്

സമാനതകള്‍ ഇല്ലാത്ത അനുഭവം എന്നാണ് ഇലിസയുടെ സഹായത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചത്. ഈ ദുരന്തകാലത്ത് നമുക്കൊപ്പം നില്‍ക്കാന്‍ തോന്നുന്ന ഇലിസയുടെ മനസ് വലുതാണ്. ഇലിസയുടെ സന്ദേശം മലയാളികള്‍ക്കാകെ ആത്മവിശ്വാസം നല്‍കും. ആ നല്ല മനസിന് സംസ്ഥാനത്തിന്റെ ആദരവ് രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് പൂര്‍ണ്ണ രൂപം ഇലിസ് സര്‍ക്കോണ എന്ന പേര് മലയാളികള്‍ക്ക് അധികം പരിചയം കാണില്ല. എന്നാല്‍ കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട, നമ്മുടെ എല്ലാം നൊമ്പരമായി മാറിയ ലാത്വിയന്‍ യുവതിയെ ആരും മറന്നുകാണില്ല. ആ യുവതിയുടെ സഹോദരിയാണ് ഇലിസ്. നമ്മള്‍ ഒരുവിഷമഘട്ടത്തിലൂടെ നീങ്ങുമ്പോള്‍ കേരളത്തിന് പിന്തുണ അറിയിച്ചുള്ള ഇലിസയുടെ സന്ദേശം എത്തിയിരിക്കുന്നു. അയര്‍ലണ്ടില്‍ നിന്നും തന്റെ വരുമാനത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയ ശേഷമാണ് ഇലിസ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സന്ദേശം അയച്ചിരിക്കുന്നത്. ഈ വിഷമമേറിയ അവസ്ഥയില്‍ കേരളീയര്‍ക്കൊപ്പമെന്നാണ് ഇലിസയുടെ സന്ദേശം. ഇപ്പോഴത്തെ ദുരന്തത്തെ മറികടക്കാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന ആശംസയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുകയും ഇലിസ പങ്കുവെക്കുന്നു. സമാനതകള്‍ ഇല്ലാത്തതാണ് ഈ അനുഭവം. ഈ ദുരന്തകാലത്ത് നമുക്കൊപ്പം നില്‍ക്കാന്‍ തോന്നുന്ന ഇലിസയുടെ മനസ് വലുതാണ്. ഇലിസയുടെ സന്ദേശം മലയാളികള്‍ക്കാകെ ആത്മവിശ്വാസം നല്‍കും. ആ നല്ല മനസിന് സംസ്ഥാനത്തിന്റെ ആദരവ്.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.