ടെന്‍ഹാം: ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് മൂന്നാം ശനിയാഴ്ച്ചകളില്‍ പതിവായി നടത്തി വരുന്ന നൈറ്റ് വിജില്‍ ഓഗസ്റ്റ് 17ന് ശനിയാഴ്ച്ച വൈകുന്നേരം 7.30 ന് പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കും. ദി ലേഡി ക്വീന്‍ ഓഫ് ഹോളി റോസറി മിഷന്‍ ഡയറക്ടര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ ചാമക്കാല വിശുദ്ധ ബലി അര്‍പ്പിച്ചു വചനപ്രഘോഷണം നടത്തുന്നതാണ്.
കരുണക്കൊന്തക്കു ശേഷം, ദിവ്യകാരുണ്യ ആരാധനയോടെ അവസാനിക്കുന്ന ഈ തിരുകര്‍മ്മങ്ങളില്‍ ബ്ര. ചെറിയാന്‍, ബ്ര. ജൂഡി എന്നിവര്‍ പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പ് ശുശ്രുഷകള്‍ക്കു നേതൃത്വം നല്കും. ശുശ്രുഷകള്‍ക്ക് സമാപനമായി 11:30 ന് സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.
ഈ ഭക്തി നിര്‍ഭരമായ ശുശ്രുഷയില്‍ പങ്കുചേര്‍ന്ന് അനുഗ്രഹം പ്രാപിക്കുവാന്‍
ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നു .
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോമോന്‍ ഹെയര്‍ഫീല്‍ഡ് 07804691069
പള്ളിയുടെ വിലാസം.
The Most Holy name Catholic Church, Oldmill Road, UB9 5AR, Denham Uxbridge.