CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 49 Minutes 10 Seconds Ago
Breaking Now

ഭര്‍ത്താവിന്റെ സഹോദരനുമായുള്ള അവിഹിത ബന്ധം തുടരാനായി യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി ; സംഭവം യുപിയില്‍

രഞ്ജിത് ചൗഹാനെന്ന 30 കാരനാണ് കൊല്ലപ്പെട്ടത്.

ഭര്‍ത്താവിന്റെ സഹോദരനുമമായി അവിഹിത ബന്ധം തുടരാനായി യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി. യുപിയിലെ ബധോഹി ജില്ലയിലാണ് സംഭവം ,രഞ്ജിത് ചൗഹാനെന്ന 30 കാരനാണ് കൊല്ലപ്പെട്ടത്.രഞ്ജിത്തിന്റെ ഭാര്യ കുങ്കും ചൗഹാനാണ് പിടിയിലായത്.

നൗരംഗബാദിലുള്ള ഇവരുടെ വീട്ടില്‍ വച്ചായിരുന്നു രഞ്ജിത്തിനെ കൊന്നത്. കുങ്കുമിനൊപ്പം സഹോദരനും പിതാവും കാമുകന്‍ ധീരജ് ചൗഹാനും കൊലപാതകത്തിന് സഹായിച്ചു. ഭാരമുള്ള വസ്തു ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. സംഭവ സ്ഥലത്തു വച്ചു തന്നെ രഞ്ജിത്ത് മരിച്ചു.

മദ്യലഹരിയില്‍ രഞ്ജിത്ത് മര്‍ദ്ദിച്ചതിന്റെ പേരില്‍ കുങ്കും സ്വന്തം അമ്മയ്ക്കും അച്ഛനുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. തുടര്‍ന്ന് രഞ്ജിത്ത് ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് കൊലപാതകം. രഞ്ജിത് എത്താത്തതിനെ തുടര്‍ന്ന് മൂത്ത സഹോദരന്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തി. ഇയാള്‍ ഉടനെ പോലീസില്‍ അറിയിച്ചു. പ്രതികളെല്ലാം അറസ്റ്റിലായി.




കൂടുതല്‍വാര്‍ത്തകള്‍.