CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 30 Minutes 34 Seconds Ago
Breaking Now

തിയറ്ററിലെത്തി കേക്ക് മുറിച്ച് കല്‍ക്കി വിജയം ആഘോഷിച്ച് ടൊവിനോ

ടൊവീനോ തോമസ്  പൊലീസ് വേഷത്തിലെത്തിയ 'കല്‍ക്കി' പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. പത്ത് ദിവസം പിന്നിട്ടിട്ടും തീയേറ്ററുകളില്‍ ഹൗസ് ഫുള്ളായി പ്രദര്‍ശനം തുടരുകയാണ് കല്‍ക്കി. ചിത്രത്തിന്റെ വിജയം ആഘോഷിക്കാനായി ടൊവീനോ തീയേറ്ററുകളില്‍ നേരിട്ടെത്തി.

തീയേറ്ററുകളിലെത്തി കേക്ക് മുറിച്ചാണ് താരം പ്രേക്ഷകരോടൊപ്പം വിജയം ആഘോഷിച്ചത്. മാസ് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമായെത്തിയ ചിത്രം മാസ് എന്റര്‍ടെയിനറാണെന്ന് പ്രേക്ഷകര്‍ ഒറേ സ്വരത്തില്‍ പറയുന്നു. 'എസ്ര'യ്ക്ക് ശേഷം ടൊവീനോ പൊലീസ് വേഷത്തിലെത്തിയ 'കല്‍ക്കി'മികച്ച അഭിപ്രായം നേടുകയാണ്. 

സംയുക്ത മേനോനാണ് നായിക. നെഗറ്റീവ് റോളിലെത്തിയ സംയുക്തയും കൈയ്യടി നേടുകയാണ്. 

 




കൂടുതല്‍വാര്‍ത്തകള്‍.