CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 31 Seconds Ago
Breaking Now

വിരാടിനും പിള്ളേര്‍ക്കും പുതിയ കുപ്പായം; ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള നമ്പര്‍ എഴുതിയ ജഴ്‌സി പുറത്തുവിട്ട് ടീം ഇന്ത്യ

വിന്‍ഡീസിന് എതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യക്കുള്ളത്. ഈ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിന്റെ ജഴ്‌സിയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ടെസ്റ്റ് മത്സരങ്ങള്‍ക്ക് പതിവ് വെള്ളക്കുപ്പായം മാറ്റി യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുന്ന നമ്പര്‍ എഴുതിയ ജഴ്‌സി ധരിക്കാമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അടുത്തിടെയാണ് വിളംബരം പുറപ്പെടുവിച്ചത്. വെസ്റ്റിന്‍ഡീസിനെതിരെ അവരുടെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുന്ന വിരാട് കോഹ്‌ലിയും സംഘവും ജഴ്‌സിയിലെ ഈ പുത്തന്‍ മാറ്റത്തോടെയാണ് കളത്തിലിറങ്ങുക. 

വിന്‍ഡീസിന് എതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യക്കുള്ളത്. ഈ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിന്റെ ജഴ്‌സിയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ക്യാപ്റ്റന്‍ വിരാട് 18ാം നമ്പര്‍ ജഴ്‌സിയാണ് അണിയുക. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ വഴിയാണ് ജഴ്‌സി നമ്പറുകള്‍ പ്രഖ്യാപിച്ചത്. 

മധ്യനിര ബാറ്റ്‌സ്മാന്‍ അജിങ്ക രഹാനെ മൂന്നാം നമ്പറിലും, മുഹമ്മദ് ഷാമി 11, കുല്‍ദീപ് യാദവ് 21ലും എത്തും. ചേതേശ്വര്‍ പൂജാരയ്ക്ക് 25ാം നമ്പറും, രവീന്ദ്ര ജഡേജയ്ക്ക് 8ാം നമ്പര്‍ ജഴ്‌സിയുമാണ് ലഭിച്ചിരിക്കുന്നത്. ഇഷാന്ത് ശര്‍മ്മ 97, ഋഷഭ് പന്ത് 17, രോഹിത് ശര്‍മ്മ 45, അശ്വിന്‍ 99, ഹനുമ വിഹാരി 44 എ്ന്നിങ്ങനെയാണ് നമ്പറുകള്‍. 

ആഷസ് ടെസ്റ്റിന് ഇറങ്ങിയ താരങ്ങളാണ് നമ്പര്‍ അണിഞ്ഞ ജഴ്‌സിയുമായി കളത്തിലെത്തിയത്. ഇതിനെതിരെ ബ്രെറ്റ് ലീ, ഷൊയിബ് അക്തര്‍, കെവിന്‍ പീറ്റേഴ്‌സണ്‍ തുടങ്ങി പല പഴയ താരങ്ങളും വിമര്‍ശനം ഉന്നയിച്ചിരുന്നു. നമ്പര്‍ അടങ്ങിയ ജഴ്‌സിയാകും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും പിന്തുടരുകയെന്ന് ഐസിസി വ്യക്തമാക്കിയിട്ടുണ്ട്. 

 




കൂടുതല്‍വാര്‍ത്തകള്‍.