CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 45 Minutes 32 Seconds Ago
Breaking Now

വില്ലന്‍ വേഷത്തില്‍ വിജയ് സേതുപതിയെത്തുന്നു

ആരാധകരുടെ പ്രിയ താരമാണ് വിജയ് സേതുപതി. വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ മനം കവരുന്ന താരം ഇനി എത്തുന്നത് വില്ലന്‍ വേഷത്തിലാണ്. 'ഉപ്പെണ്ണ' എന്ന തെലുങ്ക് ചിത്രത്തിലാണ് താരം വില്ലനായെത്തുന്നത്. കൃതി ഷെട്ടി നായികയാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദില്‍ ആരംഭിച്ചു.

നവാഗതനായ ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാജശേഖര്‍ അനിംഗി, പാഞ്ച വൈഷ്ണവ് തേജ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. ശ്യാം ദത്ത് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം മൈത്രി മൂവീ മേക്കേഴ്‌സ് ആണ് നിര്‍മ്മിക്കുന്നത്. വിജയ് സേതുപതി അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് ഉപ്പെണ്ണ.

ആദ്യ തെലുങ്ക് ചിത്രം 'സെയ് റാ നരസിംഹ റെഡ്ഡി' റിലീസിന് ഒരുങ്ങുകയാണ്. ചിരഞ്ജീവി നായകനായി എത്തുന്ന ചിത്രത്തില്‍ രാജ പാണ്ടി എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ചിരഞ്ജീവി നായകനായി എത്തുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, നയന്‍താര, തമന്ന, ജഗപതി ബാബു, കിച്ച സുദീപ്, ഹുമ ഖുറേഷി എന്നിങ്ങനെ വന്‍ താരനിരയാണ് അണിനിരക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.