CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 36 Minutes 19 Seconds Ago
Breaking Now

അടുത്തു കിടന്നിട്ടും ഇന്ത്യ സഹകരിക്കുന്നില്ല ; അഫ്ഗാനിസ്ഥാനിലെ ഐഎസ് ഭീകരര്‍ക്കെതിരെ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ പോരാടണമെന്ന് ട്രംപ്

അടുത്തായിട്ടും അഫ്ഗാനിസ്ഥാനില്‍ ഐഎസിനെതിരെ ഇന്ത്യ ഒന്നും ചെയ്യുന്നില്ല.

അഫ്ഗാനിസ്ഥാനിലെ ഐഎസ് ഭീകരര്‍ക്കെതിരെ ഇന്ത്യയെ പോലെ അടുത്തുള്ള രാജ്യങ്ങള്‍ പോരാടണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. അടുത്തു കിടക്കുന്ന ഇന്ത്യ, ഇറാന്‍, റഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ അഫ്ഗാന്‍ ഭീകരര്‍ക്കെതിരെ ഒന്നും ചെയ്തിട്ടില്ല. 7000 മൈല്‍ അകലെയുള്ള അമേരിക്ക മാത്രമാണ് ഭീകരര്‍ക്കെതിരെ പോരാടുന്നത്  ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു.

അടുത്തായിട്ടും അഫ്ഗാനിസ്ഥാനില്‍ ഐഎസിനെതിരെ ഇന്ത്യ ഒന്നും ചെയ്യുന്നില്ല. പാകിസ്ഥാനും അടുത്തുണ്ട്. അവരും ഭീകരര്‍ക്കെതിരെ വളരെ കുറച്ചുമാത്രമേ ശ്രമിക്കുന്നുള്ളൂ. എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് അമേരിക്ക മാത്രമാണ്.ഈ രാജ്യങ്ങളിലെല്ലാം ഐഎസിന്റെ സാന്നിദ്ധ്യം ഉള്ളതിനാല്‍ ഏതെങ്കിലും ഘട്ടത്തില്‍ അവര്‍ക്ക് സ്വന്തമായി പോരാട്ടം നടത്തേണ്ടി വരും. കാരണം ഭീകരര്‍ക്കെതിരെ പോരാടാന്‍ ഇനിയൊരു പത്തൊന്‍പത് വര്‍ഷം കൂടി അമേരിക്കയ്ക്ക് കഴിയില്ല. റഷ്യയും ഇറാനും ഇന്ത്യയും തുര്‍ക്കിയും ഭീകരരെ തുരത്താനുള്ള പോരാട്ടത്തില്‍ പങ്കെടുക്കണമെന്നും ട്രംപ് പറഞ്ഞു.ഐഎസിന്റെ സാമ്രാജ്യത്തെ അമേരിക്ക നൂറ് ശതമാനവും ഉന്മൂലനം ചെയ്തു. റെക്കാഡ് സമയത്തിലാണ് അതു ചെയ്തത്. അതിന് ഒരു വര്‍ഷം വേണ്ടിവരുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ ഞാന്‍ അത് ഒരു മാസം കൊണ്ട് ചെയ്തു. ഐസിസിന്റെ കാലിഫേറ്റ് തന്നെ അപ്രത്യക്ഷമായി. ഇപ്പോള്‍ അവരെ പറ്റി കേള്‍ക്കുന്നില്ലല്ലോയെന്നും ട്രംപ് പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ നിന്നു പൂര്‍ണമായി യു.എസ് സേനയെ പിന്‍വലിക്കില്ലെന്നും കഴിഞ്ഞദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.