CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 34 Minutes 50 Seconds Ago
Breaking Now

വല്ലപ്പോഴും മാത്രമേ മദ്യപിക്കാറുള്ളൂ, മദ്യപിച്ചാല്‍ വാഹനം ഓടിക്കാറില്ലെന്ന് ടൊവിനോ

താന്‍ മദ്യപിച്ച് വാഹനമോടിക്കാറില്ലെന്ന് നടന്‍ ടൊവീനോ തോമസ്. റെഡ് എഫ്എമ്മിന്റെ അഭിമുഖ പരിപാടിയായ റെഡ് കാര്‍പ്പെറ്റില്‍ ആര്‍ജെ മൈക്കിന്റെ ഡ്രിങ്ക് ആന്‍ഡ് ഡ്രൈവിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ടൊവീനോയുടെ ഉത്തരം. താന്‍ മദ്യപിക്കുന്നത് വല്ലപ്പോഴുമാണെന്നും എന്നാല്‍ മദ്യപിച്ച് ഡ്രൈവ് ചെയ്യാറില്ലെന്നുംനിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്നയാളാണ് എന്നും അദ്ദേഹം പറഞ്ഞു.

മദ്യപിച്ച് വാഹനം ഓടിച്ച് അപകടങ്ങള്‍ പെരുകുന്ന പശ്ചാത്തലിലായിരുന്നു ചോദ്യം. ശ്രീറാം ഐഎഎസ് വാഹനമോടിച്ചുണ്ടാക്കിയ അപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ശ്രീറാം മദ്യപിച്ചിരുന്നുവെന്നും വാഹനം അമിത വേഗത്തിലാണ് ഓടിച്ചിരുന്നതെന്നും വാര്‍ത്തയുണ്ടായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.