CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 18 Minutes 23 Seconds Ago
Breaking Now

ജിസിഎസ് ഇ പരീക്ഷയില്‍ ഉന്നത വിജയ തിളക്കവുമായി യുകെ മലയാളികള്‍ക്കാകെ അഭിമാനമായി ഇവർ

ജിസിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയുകെ മലയാളി സമൂഹത്തിനാകെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ മിടുക്കന്മാരും മിടുക്കികളും

ജിസിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയുകെ മലയാളി സമൂഹത്തിനാകെ അഭിമാനമായി മാറിയിരിക്കുകയാണ് സട്ടനില്‍ നിന്നുള്ള അഗ്നോ മാത്യുവും. സട്ടന്‍ മലയാളി അസോസിയേഷന്‍ മാസിന്റെ സജീവ സാന്നിദ്ധ്യമായ ഷൈജു കാച്ചപ്പള്ളിയുടേയും ബിന്ദുവിന്റെയും മകനായ അഗ്നോ 13 എ സ്റ്റാറുകളാണ് നേടിയെടുത്തത് യുകെ മലയാളികള്‍ക്കാകെ അഭിമാനമായി മാറിയിരിക്കുന്നത്. സാധാരണ കൂടുതല്‍ കുട്ടികള്‍ എടുക്കുന്ന 11 വിഷയത്തിന് പുറമേ അഡീഷണലായി രണ്ട് വിഷയങ്ങള്‍ കൂടി എടുത്താണ് 13 എ സ്റ്റാറുകള്‍ അഗ്നോയ്ക്ക് കിട്ടിയിരിക്കുന്നത്. മലയാളികളുടെ ഭാഷയില്‍ വേണമെങ്കില്‍ 11 ഡബിള്‍ എസ്റ്റാറുകളും 2 എസ്റ്റാറുകളും എന്ന് വിശേഷിപ്പിക്കാവുന്ന 11 വിഷയങ്ങള്‍ക്കും ലെവല്‍ 9ഉം 2 വിഷയങ്ങള്‍ക്ക് ലെവല്‍ 8 ഉം കിട്ടിയാണ് സട്ടന്‍ ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അഗ്നേ വിജയം നേടിയത്. നാട്ടില്‍ എറണാകുളം സ്വദേശിയായ അഗ്നോയുടെ പിതാവ് ഷൈജു ഹോവിസ് ലിമിറ്റഡിലും അമ്മ ബിന്ദു ലണ്ടന്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയിലെ ലെക്ചററും ആണ്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ എദ്‌നാ അക സഹോദരിയാണ്. ഭാവിയില്‍ കണക്കും ട്രിപ്പിള്‍ സയന്‍സും എടുത്ത് മുന്നേറുവാനാണ് അഗ്നോ ആഗ്രഹിക്കുന്നത്.

പാഠ്യേതര വിഷയങ്ങളിലും മികവ് പുലര്‍ത്തുന്ന അഗ്നോ വയലിനിലും ബാന്‍ഡ്ഡിലും കരാട്ടേയിലും ബാഡ്മിന്റനിലും ഡ്രംസിലുമെല്ലാം ഇതിനകം തന്നെ കഴിവു തെളിയിച്ചിട്ടുണ്ട്.

സട്ടനില്‍ നിന്നുള്ള ജുവാനയും 10 എസ്റ്റാറുകളുമായിട്ടാണ് ഉന്നത വിജയം നേടിയെടുത്തിരിക്കുന്നത്. സട്ടന്‍ നോണ്‍ ഡച്ച് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ജുവാന നാട്ടില്‍ തിരുവല്ല സ്വദേശികളായ ഫാര്‍മസിസ്റ്റായ മാത്യു കെ സാമുവലിന്റെയും സട്ടനിലെ എന്‍എച്ച്എസ് സ്റ്റാഫ് നഴ്‌സായ ആനിയുടേയും ഏക മകളാണ്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജോഷ്വാ ഏക സഹോദരനാണ്. പ്രസ്തുത സ്‌കൂളില്‍ തന്നെ ഉപരിപഠനം നടത്തി ഭാവിയില്‍ ഡോക്ടറായി ആതുര ശുശ്രൂഷ രംഗത്തേക്ക് കടന്നുവന്ന സമൂഹ നന്മക്കായിട്ട് പ്രവര്‍ത്തിക്കണമെന്നാണ് ജുവാനയുടെ ആഗ്രഹം. ഉന്നത വിജയം കരസ്ഥമാക്കി സട്ടന്‍ മലയാളികള്‍ക്കും യുകെ മലയാളികള്‍ക്കാകെ അഭിമാനമായി മാറിയിരിക്കുന്ന അഗ്നോയിനേയും ജുവാനയിനേയും സട്ടന്‍ മലയാളി അസോസിയേഷന്‍ (മാസ്) അനുമോദിച്ചു. വരും കാലങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ക്ക് പഠന കാര്യങ്ങള്‍ക്കും പാഠ്യേതര വിഷയങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം കൊടുത്ത് കൊണ്ട് മുന്നേറുവാനും ഉന്നത വിജയം കരസ്ഥമാക്കുവാനും ഇവര്‍ മാതൃകയാവട്ടെ എന്ന് മാസ് ഭാരവാഹികള്‍ ആശംസിച്ചു.

മലയാളികളായ വിദ്യാര്‍ത്ഥികള്‍ ജിസിഎസ് ഇ പരീക്ഷയില്‍ മികച്ച വിജയമാണ് സ്വന്തമാക്കിയത്. എഴുതിയ എല്ലാ മെയ്ന്‍ സബ്ജക്ടിനും 9 കിട്ടി ഇവിന്‍ ജോസിന്. സ്‌കൂള്‍ ആവശ്യപ്പെട്ട പ്രകാരം അഡീഷണലായി എഴുതിയ PEയ്ക്ക് 8 മാര്‍ക്കും ലഭിച്ചു. ഇതിന് റിവാല്യുവേഷന് ഒരുങ്ങുകയാണ്.

ബാര്‍നെറ്റിലെ ക്യൂന്‍ എലിസബത്ത് ഗ്രാമര്‍ സ്‌കൂളിലാണ് ഇവിന്‍ പഠിക്കുന്നത്. essay competition ല്‍ വിജയിയായി റോയല്‍ ഹോണേഴ്‌സ് സ്വന്തമാക്കി. ബക്കിങ്ഹാം പാലസില്‍ extensive tour ചെയ്തു. കലാകായിക രംഗത്തും തല്‍പരനാണ് ഈ മിടുക്കന്‍. ബാഡ്മിന്‍ടണ്‍ കൗണ്ടി പ്ലേയറായതിനാലാണ് സ്‌കൂള്‍ അഡീഷനായി ജിസിഎസ് ഇ പിഇ ചെയ്യാന്‍ ആവശ്യപ്പെട്ടത്. പിയാനോ വയലിന്‍ എന്നിവ പഠിക്കുന്ന ഇവിന്‍ ചര്‍ച്ച് കൊയേഴ്‌സിലെ വയലിനിസ്റ്റാണ്. കവിത എഴുത്തില്‍ മികവ് കാണിക്കുന്ന ഇവിന്റെ poem publish ചെയ്ത് ബ്രിട്ടീഷ് ലൈബ്രറിയിലുണ്ട്. കൂടാതെ ഓണാഘോഷം, യുക്മ റീജണല്‍ ആന്‍ഡ് നാഷണല്‍ കലാമേള ആന്‍കറിങ്ങും ചെയ്തിട്ടുണ്ട്.ഇതേ സ്‌കൂളില്‍ എ ലെവല്‍ ചെയ്യാനാണ് ഇവിന്റെ തീരുമാനം.

പാലായിലെ രാമപുരത്ത് നിന്നുള്ള ഈ കുടുംബം 2001 ലാണ് യുകെയിലെത്തിയത്. അച്ഛന്‍ ജോസ് സോഫ്‌റ്റ്വെയര്‍ അനലിസ്റ്റും അമ്മ ബിന്ദുമോള്‍ ജോസ് സ്‌പെഷ്യലിസ്റ്റ് നഴ്‌സുമായി ജോലി ചെയ്യുന്നു. അനുജന്‍ ലൂവിന്‍ ജോസ് ലാഗ്ലി ഗ്രാമര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ലണ്ടനിലെ ഈലിണ്ടിലാണ് ഇവര്‍ താമസിക്കുന്നത്.

ബ്രിസ്‌റ്റോളിലെ QEH പ്രൈവറ്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ മാര്‍ട്ടിന്‍ മെജോ ജിസിഎസ് സിയില്‍ 9 ഡബിള്‍ എ സ്റ്റാറും രണ്ട് എ സ്റ്റാറും (8) ഉം എക്‌സ്ട്രാ ടോപിക് ആയ AQA പ്രൊജക്ട് ക്വാളിഫിക്കേഷന്‍ ടുവില്‍ ടോപ് എ ഗ്രോഡും നേടി തിളക്കമാര്‍ന്ന വിജയം കൈവരിച്ചു.

എക്‌സ്ട്രാ കരിക്കുലം ആക്റ്റിവിറ്റീസുകളിലും സജീവമാണ്. കരാട്ടേ ബ്ലാക്ക് ബെല്‍റ്റ്, സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിലെ അംഗമായ മാര്‍ട്ടിന്‍ സ്‌കൂളിന് വേണ്ടി ബാര്‍സലോണയില്‍ കളിക്കാനും പോയിട്ടുണ്ട്. എസ്ടിഎസ്എം സിസി ബ്രിസ്‌റ്റോളിലെ യൂത്ത് കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചുണ്ട്. റെയില്‍വേ ഡ്യൂട്ടി മാനേജറായി ജോലി ചെയ്യുന്ന കോട്ടയം കോതനല്ലൂര്‍ ചെന്നേലി സ്വദേശി മെജോ ചെന്നേലിയുടേയും ബ്രിസ്‌റ്റോള്‍ ഹോസ്പിറ്റല്‍ സീനിയര്‍ സ്റ്റാഫ് നഴ്‌സായി ജോലി നോക്കുന്ന ബീന മെജോയുടേയും മൂത്ത മകനാണ്. സഹോദരി തെരേസ മെജോ ബ്രിസ്‌റ്റോളിലെ പ്രൈവറ്റ് സ്‌കൂളായ BGS ലെ 9ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്

 

 




കൂടുതല്‍വാര്‍ത്തകള്‍.