CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 5 Seconds Ago
Breaking Now

ഉള്ളതെല്ലാം ഹലാല്‍ മാംസമെന്ന് മക്‌ഡൊണാള്‍ഡ്‌സ് ; ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

ഇന്ത്യയിലെ മക്‌ഡൊണാള്‍ഡ്‌സ് റെസ്റ്റൊറന്റുകളില്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റുണ്ടോ എന്ന ചോദ്യമാണ് തുടക്കം.

ഹലാല്‍ മാംസത്തെ ചൊല്ലി സൊമാറ്റ നേരിട്ട പ്രതിഷേധത്തിന് പിന്നാലെ മക്‌ഡൊണാള്‍ഡ്‌സ് ഇന്ത്യയും വിവാദത്തില്‍. ഹലാല്‍ മാംസം മാത്രമേ റെസ്റ്റൊറന്റുകളില്‍ ഉപയോഗിക്കുന്നുള്ളൂ എന്ന മക്‌ഡൊണാള്‍ഡ്‌സ് ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെയാണ് ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഇന്ത്യയിലെ മക്‌ഡൊണാള്‍ഡ്‌സ് റെസ്റ്റൊറന്റുകളില്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റുണ്ടോ എന്ന ചോദ്യമാണ് തുടക്കം. ട്വീറ്റിന് മറുപടിയായി തങ്ങളുടെ എല്ലാ റെസ്റ്റൊറന്റുകള്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റുണ്ടെന്നും ഗുണനിലവാരമുള്ള മാംസം മാത്രമേ ഉപയോഗിക്കാറുള്ളൂവെന്നും മക്‌ഡൊണാള്‍ഡ്‌സ് മറുപടി നല്‍കി. ഹലാല്‍ ചിക്കന്‍ മാത്രമേ ഉപയോഗിക്കൂ എന്ന മറുപടിയില്‍ പ്രതിഷേധം തുടങ്ങി. സൊമാറ്റോയുടെ ഗതി വരാതിരിക്കാന്‍ ഹലാല്‍ അല്ലാത്ത മാംസം വിളമ്പൂവെന്നും അല്ലാത്ത പക്ഷം സാമ്പത്തിക നഷ്ടത്തില്‍ ദുഖിക്കൂവെന്നുമാണ് ചിലര്‍ കുറിപ്പിട്ടത്. ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

ഭക്ഷണത്തിന് മതമില്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് സൊമാറ്റോ ഹലാല്‍ വിവാദത്തില്‍പ്പെട്ടത്. മതമില്ലെങ്കില്‍ പിന്നെന്തിനാണ് ആപ്പില്‍ റെസ്റ്റൊറന്റുകള്‍ക്ക് നേരെ ഹലാല്‍ ടാഗ് ചെയ്യുന്നതെന്ന് ഒരു വിഭാഗം തിരിച്ചു ചോദിച്ചിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.