CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 58 Seconds Ago
Breaking Now

രാഹുല്‍ഗാന്ധിയും 9 പ്രതിപക്ഷ നേതാക്കളും ഇന്ന് കശ്മീരിലേക്ക് ; സന്ദര്‍ശനം ഒഴിവാക്കണമെന്ന് ജമ്മുകശ്മീര്‍ ഭരണകൂടം

370ാം വകുപ്പ് എടുത്ത് കളഞ്ഞ ശേഷംആദ്യമായാണ് പ്രതിപക്ഷ നേതാക്കള്‍ കശ്മീര്‍ സന്ദര്‍ശിക്കുന്നത്.

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വിവിധ പ്രതിപക്ഷ കക്ഷി നേതാക്കളും ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, കെ സി വേണുഗോപാല്‍ എന്നിവരടക്കം ഒമ്പത് പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പമാണ് രാഹുല്‍ കശ്മീര്‍ സന്ദര്‍ശിക്കുക. 

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് എടുത്ത് കളഞ്ഞ ശേഷംആദ്യമായാണ് പ്രതിപക്ഷ നേതാക്കള്‍ കശ്മീര്‍ സന്ദര്‍ശിക്കുന്നത്. സംസ്ഥാനത്തിന്റെ സ്ഥിതി നേരിട്ട് എത്തി വിലയിരുത്താന്‍ ഗവര്‍ണര്‍ സത്യപാലിക് മാലിക്ക് നേരത്തെ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, സന്ദര്‍ശനം ഒഴിവാക്കണമെന്ന് ജമ്മു കശ്മീര്‍ ഭരണകൂടം അറിയിച്ചു. സന്ദര്‍ശനം ജനങ്ങളുടെ സാധാരണ ജീവിതത്തെ ബാധിക്കുമെന്നും അതുകൊണ്ട് സന്ദര്‍ശനം ഒഴിവാക്കണമെന്നുമാണ് ജമ്മു കശ്മീര്‍ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചത്

പാര്‍ട്ടി സമ്മേളനത്തിനെത്തിയ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദിനെ നേരത്തെ രണ്ടു തവണ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജമ്മു വിമാനത്താവളത്തില്‍ ത!!ടഞ്ഞിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി നീക്കിയതിന് ശേഷം ഒരു രാഷ്ട്രീയ നേതാവിനെയും ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാക്കളുടെ കശ്മീര്‍ സന്ദര്‍ശനം.

 




കൂടുതല്‍വാര്‍ത്തകള്‍.