CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 31 Minutes 58 Seconds Ago
Breaking Now

ജനം ബാങ്ക് ഹോളിഡേ വീക്കെന്‍ഡ് ആഘോഷിക്കാനിറങ്ങി, ബ്രിട്ടീഷ് റോഡുകളില്‍ കൂട്ടക്കുഴപ്പം; ബ്രിസ്റ്റോളില്‍ എം5യില്‍ നിരവധി കാറുകള്‍ കൂട്ടിയിടിച്ച് ഗതാഗതക്കുരുക്ക്; എം4-ല്‍ ട്രാഫിക് കുരുക്ക് 24 മൈല്‍ നീണ്ടു

ബ്രിട്ടനിലെ റെയില്‍വെ സ്‌റ്റേഷനുകളിലും കഠിനമായ തിരക്കാണ് അനുഭവപ്പെടുന്നത്

ലക്ഷക്കണക്കിന് വരുന്ന യാത്രക്കാര്‍ ബാങ്ക് ഹോളിഡേ വീക്കെന്‍ഡ് ആഘോഷിക്കാന്‍ വാഹനങ്ങളുമായി റോഡില്‍ ഇറങ്ങിയതോടെ ബ്രിട്ടീഷ് റോഡില്‍ കൂട്ടക്കുഴപ്പം. 24 മൈല്‍ നീളത്തിലാണ് ഗതാഗത കുരുക്ക് നീണ്ടത്. രാത്രി 9 മണി ആകാതെ യാത്രക്ക് ഇറങ്ങി കുരുക്കില്‍ പെടരുതെന്ന മുന്നറിയിപ്പുകള്‍ അവഗണിച്ച് ആളുകള്‍ എത്തിയതോടെയാണ് ഗതാഗത തടസ്സം രൂക്ഷമായത്. എം4-ലാണ് ഏറ്റവും വലിയ ദുരിതം നേരിട്ടത്. ഇവിടെ 24 മൈല്‍ ദൂരം ഗതാഗതക്കുരുക്കായി. ബ്രിസ്‌റ്റോളിന് സമീപമുള്ള എം5-ല്‍ നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചതും കുരുക്കിന്റെ ആഴം വര്‍ദ്ധിപ്പിച്ചു. 

ഡാര്‍ട്ട്‌ഫോര്‍ഡിന് സമീപം എം25-ലാണ് രൂക്ഷമായ മറ്റൊരു ഗതാഗത തടസ്സം രൂപപ്പെട്ടത്. ഇവിടെയും നിരവധി വാഹനങ്ങള്‍ കൂട്ടിമുട്ടിയതാണ് പ്രശ്‌നം വഷളാക്കിയത്. എസെക്‌സില്‍ എം11-ന്റെ രണ്ട് ലൈനുകള്‍ അപകടത്തെത്തുടര്‍ന്ന് അടച്ചിടേണ്ടിയും വന്നു. താപനില മെച്ചപ്പെട്ടതോടെ അഞ്ച് മില്ല്യണ്‍ വാഹനങ്ങളിലാണ് ജനങ്ങള്‍ യാത്ര ചെയ്യാനിറങ്ങിയത്. 

ബാത്തില്‍ എം4-ലും, ക്ലീവ്ഡണ്‍, സോമര്‍സെറ്റ് എന്നിവിടങ്ങളില്‍ എം5 തുടങ്ങിയ മേഖലകളില്‍ യാത്ര ചെയ്യാന്‍ ഒന്നേമുക്കാല്‍ മണിക്കൂര്‍ വേണ്ടിവരുന്നതാണ് അവസ്ഥ. ആയിരക്കണക്കിന് കാറുകളും, ക്യാംപര്‍ വാനുകളുമാണ് ഫ്രാന്‍സിലേക്ക് ഫെറി കടക്കാനായി ഡോവറില്‍ തിങ്ങിക്കൂടിയത്. കേംബ്രിഡ്ജിന് സമീപം എ14-ല്‍ രണ്ടുവരി പാതയില്‍ റോഡ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വാഹനങ്ങള്‍ ഇഴഞ്ഞ് നീങ്ങുന്ന അവസ്ഥയുമാണ്. 

റോഡുകളിലെ അവസ്ഥയെത്തുടര്‍ന്ന് ബ്രിട്ടനിലെ റെയില്‍വെ സ്‌റ്റേഷനുകളിലും കഠിനമായ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാല്‍ ഈ സമയത്ത് 448 എഞ്ചിനീയറിംഗ് പണികള്‍ നടത്തുന്നതിനാല്‍ ചില ഭാഗങ്ങള്‍ അടച്ചിടുമെന്ന് നെറ്റ്‌വര്‍ക്ക് റെയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.