CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 49 Minutes 55 Seconds Ago
Breaking Now

കശ്മീര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചതും തിരിച്ചയച്ചതും ജനാധിപത്യ വിരുദ്ധം ; 12 നേതാക്കള്‍ ഒപ്പിട്ട പ്രതിഷേധ കുറിപ്പു നല്‍കും

വിമാനത്താവളത്തിലെത്തിയ സംഘത്തെ കശ്മീര്‍ പൊലീസ് തടഞ്ഞുവെയ്ക്കുകയും ഒരു മണിക്കൂറിനുശേഷം തിരിച്ചയക്കുകയുമായിരുന്നു.

ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ തങ്ങളെ വിമാനത്താവളത്തില്‍ നിന്നു തിരിച്ചയച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാക്കള്‍. തങ്ങളെ തടഞ്ഞുവെച്ചതും തിരിച്ചയച്ചതും ജനാധിപത്യ വിരുദ്ധമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും അവര്‍ ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, കെ.സി വേണുഗോപാല്‍, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി.എം.കെ നേതാവ് തിരുച്ചി ശിവ, എല്‍.ജെ.ഡി നേതാവ് ശരദ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേശ് ത്രിവേദി, സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, എന്‍.സി.പി നേതാവ് മജീദ് മേമം, ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ, ജെ.ഡി.എസ് നേതാവ് ഡി. കുപേന്ദ്ര റെഡ്ഢി എന്നിങ്ങനെ 12 നേതാക്കളാണ് പ്രതിഷേധക്കുറിപ്പില്‍ ഒപ്പിട്ടിരിക്കുന്നത്.

ബദ്ഗാം ജില്ലാ മജിസ്‌ട്രേറ്റിനുള്ളതാണ് പ്രതിഷേധക്കുറിപ്പ്. കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ക്ഷണം സ്വീകരിച്ചാണു തങ്ങള്‍ വന്നതെന്ന് അതില്‍ പറയുന്നുണ്ട്. ഇന്നാണ് കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ പ്രതിപക്ഷ സംഘത്തെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നു തിരിച്ചയച്ചത്. വിമാനത്താവളത്തിലെത്തിയ സംഘത്തെ കശ്മീര്‍ പൊലീസ് തടഞ്ഞുവെയ്ക്കുകയും ഒരു മണിക്കൂറിനുശേഷം തിരിച്ചയക്കുകയുമായിരുന്നു.

എയര്‍പോട്ടിലെത്തിയ രാഷ്ട്രീയ നേതാക്കളേയും മാധ്യമങ്ങളേയും രണ്ടിടത്തായി മാറ്റിനിര്‍ത്തുകയായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കാനും ഇവര്‍ക്ക് അനുമതി നിഷേധിച്ചു. പ്രതിപക്ഷ നേതാക്കളോട് സംസാരിക്കാന്‍ തുടങ്ങിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് കയ്യേറ്റം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

നേരത്തെ, കശ്മീര്‍ സന്ദര്‍ശനത്തില്‍ അവിടെയുള്ള മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെയും പ്രാദേശിക നേതാക്കളെയും സംഘം സന്ദര്‍ശിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ സന്ദര്‍ശനത്തില്‍ നിന്നും പ്രതിപക്ഷ നേതാക്കള്‍ പിന്മാറണമെന്ന് കശ്മീര്‍ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.